»   » പുലിമുരുകന് വെല്ലുവിളിയാകില്ല വില്ലന്‍! ആദ്യ ഷോയുടെ സമയവും തീരുമാനിച്ചു... ഏട്ടന്‍ റെഡി!

പുലിമുരുകന് വെല്ലുവിളിയാകില്ല വില്ലന്‍! ആദ്യ ഷോയുടെ സമയവും തീരുമാനിച്ചു... ഏട്ടന്‍ റെഡി!

Posted By: Karthi
Subscribe to Filmibeat Malayalam
റെക്കോഡുകള്‍ തകര്‍ക്കാന്‍ വില്ലന് കഴിയുമോ? | filmibeat Malayalam

റിലീസിന് മുമ്പേ നിരവിധി റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്ത് സിനിമയാണ് വില്ലന്‍. മാടമ്പി, ഗ്രാന്‍ഡ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് വില്ലന്‍. റിലീസിനെ മുന്നേ റെക്കോര്‍ഡുകളുണ്ടെങ്കിലും പുലിമുരുകന്റെ റെക്കോര്‍ഡുകള്‍ക്ക് വില്ലനൊരു വില്ലനാകില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

'എന്നെയോ മമ്മൂട്ടിയെയോ കൂടുതലിഷ്ടം ആരെ?', ലാലിന്റെ ചോദ്യത്തിന് ശങ്കരാടിയുടെ കിടലന്‍ മറുപടി!!!

മോഹന്‍ലാലിനും മമ്മൂട്ടിക്കും സാധിക്കാത്ത അപൂര്‍വ്വ റെക്കോര്‍ഡ്! മലയാളത്തില്‍ ഇത് ദിലീപിന് മാത്രം...

സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ വില്ലന്റെ റിലീസ് ഡേറ്റ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെ ചിത്രത്തിന്റെ റിലീസ് സെന്ററുകളുടെ എണ്ണവും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

മുന്നൂറില്ല

മുന്നൂറിലധികം തിയറ്ററുളില്‍ വില്ലന്‍ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചിത്രം 250 തിയറ്ററുകളില്‍ മാത്രമായിരിക്കും പ്രദര്‍ശനത്തിനെത്തു. മാക്‌സ് ലാബായിരിക്കും ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുക എന്നാണ് റിപ്പോര്‍ട്ട്.

പുലിമുരുകന് വില്ലനാകില്ല

വില്ലന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയത് മുതല്‍ പുലിമുരുകന്റെ ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡ് ഭേദിക്കുന്ന ചിത്രമായിരിക്കും വില്ലന്‍ എന്ന നിലയില്‍ ആരാധകര്‍ ചിത്രത്തെ ഏറ്റെടുത്തിരുന്നു. എന്നാല്‍ പുലിമുരുകന്റെ റെക്കോര്‍ഡ് ഭേദിക്കാന്‍ വില്ലനാകില്ല.

ആദ്യ ഷോ

ഒക്ടോബര്‍ 27ന് റിലീസ് ചെയ്യുന്ന വില്ലന്റെ ആദ്യ ഷോ എട്ട് മണിക്ക് ആരംഭിക്കും. റെഗുലര്‍ ഷോകള്‍ കൂടാതെ 100ല്‍ അധികം ഫാന്‍സ് ഷോകളും ചിത്രത്തിന് വേണ്ടി ആരാധകര്‍ ഒരുക്കിയിട്ടുണ്ട്.

പുലിമുരുകനെ പിന്നിലാക്കാന്‍ ഇത് പോരാ

മുന്നൂറിലധികം തിയറ്ററുകളില്‍ റിലീസ് ചെയ്ത് പുലിമുുരുകന്‍ ആദ്യ ദിനം 900ല്‍ അധികം പ്രദര്‍ശനങ്ങളുണ്ടായിരുന്നു. നാല് കോടിയിലധികമായിരുന്നു ചിത്രം ആദ്യ ദിനം സ്വന്തമാക്കിയിത്. വില്ലന്റെ ലഭ്യമായ റിലീസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുലിമുരുകന്റെ റെക്കോര്‍ഡ് ഭേദിക്കാന്‍ ചിത്രത്തിന് സാധിക്കില്ല.

ആക്ഷന്‍ തന്നെ പ്രധാനം

വില്ലന്റെ പ്രധാന ആകര്‍ഷണം ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ്. അഞ്ച് സംഘടന സംവിധായകര്‍ ചേര്‍ന്നാണ് ചിത്രത്തിലെ സംഘടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പീറ്റര്‍ ഹെയ്ന്‍, സ്റ്റണ്ട് സില്‍വ, ജി, റാം ലക്ഷ്മണ്‍, രവി വര്‍മ്മ എന്നിവരാണവര്‍.

വില്ലനായി വിശാല്‍

തമിഴ് താരങ്ങളായ ഹന്‍സികയും വിശാലും ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് വില്ലന്‍. വില്ലന്‍ കഥാപാത്രങ്ങളാണ് ഇരുവര്‍ക്കും. തെലുങ്ക് താരങ്ങളായ റാഷി ഖന്നയും ശ്രീകാന്തും നെഗറ്റീവ് കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്.

ഹിന്ദി പതിപ്പ്

ചിത്രത്തിന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പ് റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റ് പോയിരിക്കുന്നത്. മൂന്ന് കോടിയാണ് വില്ലന്റെ ഹിന്ദി പതപ്പിന് ലഭിച്ചത്. ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

പാട്ടിലും റെക്കോര്‍ഡ്

ഒപ്പം എന്ന ചിത്രത്തിന് സംഗീതമൊരുക്കിയ ഫോര്‍ മ്യൂസിക്കാണ് വില്ലന് സംഗീതമൊരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ മ്യൂസിക് കമ്പനിയായ ജംഗ്ലി മ്യൂസിക്‌സ് 50 ലക്ഷം രൂപയ്ക്കാണ് ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

English summary
Villain's first show time and number of theaters declared. The movie will hit 250 theaters and first show will begins at 8 am.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam