»   » ഇതുവരെ പറഞ്ഞതല്ല ശരി, ശരിക്കും വില്ലന്‍ റിലീസ് ചെയ്യുന്ന ദിവസം ഇതാ! റെക്കോര്‍ഡുകള്‍ ഭേദിക്കും?

ഇതുവരെ പറഞ്ഞതല്ല ശരി, ശരിക്കും വില്ലന്‍ റിലീസ് ചെയ്യുന്ന ദിവസം ഇതാ! റെക്കോര്‍ഡുകള്‍ ഭേദിക്കും?

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയെ നൂറ് കോടി എന്ന ബോക്‌സ് ഓഫീസ് മാന്ത്രിക സംഖ്യയിലേക്ക് എത്തിച്ച ചിത്രമാണ് പുലിമുരുകന്‍. പുലിമുരുകന് ശേഷമുള്ള ഒരോ മോഹന്‍ലാല്‍ ചിത്രങ്ങളേയും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിനൊഴികെ മറ്റൊരു ചിത്രത്തിനും 50 കോടി പോലും പിന്നിടാന്‍ സാധിച്ചില്ല.

സോളോയ്ക്ക് ഇരുട്ടടി, മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാജന്‍ ഫേസ്ബുക്കില്‍! പിന്നില്‍ ആരെന്നോ???

ചൈതുവിന്റെ സ്വന്തമാകാന്‍ സാമന്ത എത്തിയത് എങ്ങനെയെന്നോ? ചിത്രങ്ങള്‍ കാണാം...

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനാണ് ഇപ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ചിത്രം. ഒട്ടേറെ റിലീസ് തിയതികള്‍ ചിത്രത്തിന്റേതായി പ്രചരിച്ചെങ്കിലും യഥാര്‍ത്ഥ റിലീസ് ഡേറ്റ് ചിത്രത്തിന്റെ സംവിധായകന്‍ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.

റിലീസ് ഡേറ്റ്

സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ഒക്ടോബര്‍ 27ന് തിയറ്ററിലെത്തും. മാക്‌സ് ലാബാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. 2.17 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയായതിന് പിന്നാലെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്.

റിലീസ് പ്രഖ്യാപിച്ചത് സംവിധായകന്‍

വില്ലന്റെ റിലീസ് മാറ്റി, റിലീസ് നീട്ടി എന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതൊന്നും താന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതല്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് റിലീസ് ഡേറ്റ് അദ്ദേഹം അറിയിച്ചത്.

പുലിമുരുകനും മുകളില്‍

ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ എന്ന റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് വില്ലന്‍ റിലീസിന് ഒരുങ്ങുന്നത്. 300ല്‍ അധികം തിയറ്ററുകളില്‍ ചിത്രം റിലീസിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ദ ഗ്രേറ്റ് ഫാദറാണ് ഉയര്‍ന്ന ഓപ്പണിംഗ് ഉള്ള മലയാള ചിത്രം.

മൂന്ന് ഭാഷകളില്‍

മലയാളത്തിനൊപ്പം തന്നെ തമിഴ്, തെലുങ്ക് ഭാഷകളിലും വില്ലന്‍ വിതരണത്തിന് എത്തിക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മലയാളം പതിപ്പിന്റെ കാര്യം മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക് താരങ്ങളും ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നുണ്ട്.

വിശാല്‍ മലയാളത്തിലേക്ക്

തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിശാല്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് വില്ലന്‍. നെഗറ്റീവ് കഥാപാത്രമായി എത്തുന്ന വിശാലിന്റെ നായികയാകുന്നത് ഹന്‍സിക മോട്ട്‌വാനിയാണ്. തെലുങ്ക് താരങ്ങളായ ശ്രീകാന്ത, റാഷി ഖന്ന എന്നിവരും നെഗറ്റീവ് കഥാപാത്രമായി ചിത്രത്തിലുണ്ട്.

റെക്കോര്‍ഡുകള്‍

റിലീസിന് മുമ്പേ നിരവധി റെക്കോര്‍ഡുകളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 8കെ റെസലൂഷന്‍ ക്യാമറയില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രം, 50 ലക്ഷം രൂപയ്ക്ക് ഓഡിയോ അവകാശം വിറ്റ് പോയ ആദ്യ മലയാള ചിത്രം എന്നിവയാണ് അവയില്‍ ചിലത്. വില്ലന്റെ ഹിന്ദി അവകാശം വിറ്റ് പോയത് ഒരു കോടി രൂപയ്ക്കാണ്.

സാറ്റലൈറ്റ് അവകാശം

പുലിമുരുകന് പിന്നാലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് വില്ലന്റെ സാറ്റലൈറ്റ് അവകാശം വിറ്റ് പോയിരിക്കുന്നത്. ഏഴ് കോടി രൂപയ്ക്ക് വില്ലനെ സ്വന്തമാക്കിയിരിക്കുന്നത് സൂര്യ ടിവിയാണ്. ഏറ്റവും ഉയര്‍ന്ന തുക സാറ്റലൈറ്റ് അവകാശം കിട്ടിയ സിനിമകളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് വില്ലനും.

മഞ്ജുവാര്യര്‍

മാത്യു മാഞ്ഞൂരാന്‍ എന്ന റിട്ടയേര്‍ഡ് പോലീസ് ഓഫീസറിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ വില്ലനില്‍ എത്തുന്നത്. മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമാണ് മഞ്ജുവാര്യര്‍ക്ക്. മോഹന്‍ലാലിന്റെ നായികയായി മഞ്ജു അഭിനയിക്കുന്ന നാലമത്തെ ചിത്രമാണ് വില്ലന്‍.

ഫേസേബുക്ക് പോസ്റ്റ്

ബി ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Director B Unnikrishnan through his Facebook handle has announced that the movie has been censored with a clean U certificate. The movie is now set for a grand release on October 27. Rockline Entertainments are distributing the film through Maxlab.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam