യൂടൂബില്‍ തരംഗമായി വില്ലന്‍ ഹിന്ദി പതിപ്പ്, നാല് ദിവസം, റെക്കോര്‍ഡ് നേട്ടം!
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് വില്ലന്‍. മാടമ്പി, ഗ്രാന്‍ഡ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബി ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച മോഹന്‍ലാല്‍ ചിത്രം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. റിലീസിന് മുമ്പേ നിരവധി പ്രിറിലീസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ചിത്രത്തിന്റെ നിര്‍മ്മാണം റോക്ക്‌ലൈന്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ റോക്ക്‌ലൈന്‍ വെങ്കിടേഷായിരുന്നു.
ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കായിരുന്നു ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് അവകാശം അന്ന് വിറ്റ് പോയത്. മലയാളത്തില്‍ ശരാശരി വിജയം നേടിയ ചിത്രത്തിന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പ് യൂടൂബില്‍ തംരഗമായി മാറിയിരിക്കുകയാണ്. ജൂലൈ 29ന് യൂടൂബില്‍ അപ്‌ലോഡ് ചെയ്ത ഹിന്ദി പതിപ്പ് ഇതിനോടകം ഒരു കോടിയിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ഇത്രയും ചുരുങ്ങി ദിവസം കൊണ്ട് ഒരു മലയാള ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ഇത്രയധികം കാഴ്ച്ചക്കാരെ ലഭിക്കുന്നത് റെക്കോര്‍ഡാണ്.

ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ സ്‌റ്റൈല്‍ ആണ് നിലവില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട് ഹിന്ദിയില്‍ മൊഴിമാറ്റിയ മലയാള ചിത്രം. ഒരു വര്‍ഷം കൊണ്ട് പതിനൊന്ന് മില്യണ്‍ ആളുകളാണ് ഇതുവരെ കണ്ടിരിക്കുന്നത്. ഈ നേട്ടത്തിന് തൊട്ടു പിന്നില്‍ എത്തിയിരിക്കുകയാണ് വില്ലന്‍, അതും വെറും നാല് ദിവസം കൊണ്ട്. മൂന്നാം സ്ഥാനത്തുള്ളത് മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസാണ്. ഒരു മാസം കൊണ്ട് 9.6 മില്യണ്‍ ആളുകളാണ് ചിത്രം ഇതുവരെ കണ്ടത്.
മഞ്ജുവാര്യര്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയ ചിത്രത്തില്‍ തമിഴ് താരം വിശാലായിരുന്നു വില്ലന്‍. വിശാലിന്റെ ആദ്യ മലയാള ചിത്രമായിരുന്നു ഇത്. ഹന്‍സിക, തെലുങ്ക് താരങ്ങളായ റാഷി ഖന്ന, ശ്രീകാന്ത് എന്നിവരും ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളായി.


Click it and Unblock the Notifications











