»   » സിനിമ ലോകം വാഴ്ത്തിപ്പാടിയ ക്ലാസ് വില്ലനെ ആരാധകര്‍ കൈവിട്ടു! എവിടെയാണ് വില്ലന് തെറ്റിയത്?

സിനിമ ലോകം വാഴ്ത്തിപ്പാടിയ ക്ലാസ് വില്ലനെ ആരാധകര്‍ കൈവിട്ടു! എവിടെയാണ് വില്ലന് തെറ്റിയത്?

Posted By:
Subscribe to Filmibeat Malayalam

ഏറെ പ്രതീക്ഷകളോടെ തിയറ്ററിലെത്തുന്ന ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാതെ പരാജയപ്പെടുന്നത് സിനിമ ലോകത്ത് പതിവ് കാഴ്ചയാണ്. അത്തരത്തില്‍ എത്തിയ നിരവധി സിനിമകള്‍ നമ്മുടെ സൂപ്പര്‍ സ്റ്റാറുകളുടെ ലിസ്റ്റില്‍ ഉണ്ടാകും. ചില നല്ല സിനിമകളും ഇത്തരത്തില്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് പോകാറുണ്ട്. അത്തരത്തിലൊന്നാണ് വില്ലന്‍.

ബോക്‌സ് ഓഫീസില്‍ കുതിച്ച് കയറിയ മമ്മൂട്ടി ചിത്രത്തെ ഒറ്റയടിക്ക് പെട്ടിയിലാക്കി സുരേഷ് ഗോപി...

ഒരു പുരുഷന് മാത്രം കീഴ്‌പ്പെടാന്‍ കഴിയില്ല, വിവാഹത്തിന്റെ ആവശ്യമില്ല ലിവിംഗ് ടുഗെദര്‍ മതിയെന്ന് പ്രഭാസിന്റെ നായിക

ഏറെ പ്രതീക്ഷകളോടെ തിയറ്ററിലേക്ക് എത്തിയ വില്ലന്‍ മലയാള സിനിമയിലെ പല റെക്കോര്‍ഡുകളും തകര്‍ക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. ആദ്യ പ്രദര്‍ശനത്തിന് പിന്നാലെ ചിത്രത്തെ കുറിച്ച് വളരെ മോശം അഭിപ്രായം പ്രചരിപ്പിക്കപ്പെട്ടു. മോഹന്‍ലാല്‍ ആരാധകരില്‍ നിന്ന് പോലും ചിത്രത്തിന് ലഭിച്ചത് സമ്മിശ്ര പ്രതികരണമായിരുന്നു.

റെക്കോര്‍ഡ് ഇട്ട് തുടക്കം

ആദ്യ ദിനം കേരളത്തില്‍ ആയിരത്തില്‍ അധികം പ്രദര്‍ശനങ്ങള്‍ നടത്തിയ മലയാള ചിത്രം എന്ന റെക്കോഡ് വില്ലന്‍ സ്വന്തം പേരിലാക്കി. എന്നാല്‍ 1300 പ്രദര്‍ശങ്ങള്‍ ആസൂത്രം ചെയ്തിട്ടും കളിച്ചത് 1050 എണ്ണം മാത്രം. ചിത്രത്തേക്കുറിച്ച് പുറത്ത് വന്ന മോശം അഭിപ്രായങ്ങളായിരുന്നു ചിത്രത്തെ പിന്നോട്ടടിച്ചത്.

ദ ഗ്രേറ്റ് ഫാദറിനെ തകര്‍ത്തു

ആദ്യ ദിന കളക്ഷനില്‍ ഇതുവരെയുള്ള റെക്കോര്‍ഡ് മമ്മൂട്ടി ചിത്രമായ ദ ഗ്രേറ്റ് ഫാദറിനായിരുന്നു. 4.31 കോടി നേടി ഗ്രേറ്റ് ഫാദറിനെ വില്ലന്‍ പിന്നിലാക്കി. 4.91 കോടി ആയിരുന്നു വില്ലന്റെ ആദ്യ ദിന കളക്ഷന്‍. എന്നാല്‍ യഥാര്‍ത്ഥ വില്ലന്റെ കളക്ഷന്‍ പുറത്ത് വരുന്നതിന് മുമ്പ് തന്നെ വളരെ കുറഞ്ഞ കളക്ഷന്‍ ചില ഗ്രൂപ്പുകള്‍ പുറത്ത് വിട്ടത് ചിത്രത്തിന് എതിരായ ആസൂത്രിത നീക്കം വെളിപ്പെടുത്തുന്നതായിരുന്നു.

ചെറുത്ത് നിന്ന വാരാന്ത്യം

ചിത്രത്തെ ഇല്ലാതാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും റിവ്യുകളും പുറത്ത് വന്നിട്ടും അതിനെ എല്ലാം ആദ്യ വാരന്ത്യം വില്ലന്‍ ചെറുത്ത് നിന്നു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കേരളത്തില്‍ നിന്ന് മാത്രം ചിത്രം കളക്ട് ചെയ്തത് 10.38 കോടി രൂപയാണ്.

വീക്ക് ഡെയ്‌സില്‍ വീക്കായി വില്ലന്‍

വാരാന്ത്യത്തില്‍ ഉണ്ടായിരുന്ന ശക്തി തുടര്‍ന്ന് ദിവസങ്ങളില്‍ ചിത്രത്തിന് നഷ്ടമായി. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള നാല് ദിവസങ്ങളില്‍ രണ്ട് കോടി തികച്ച് നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. മൂന്ന് ദിവസം തൊണ്ട് 10.38 കോടി നേടിയ ചിത്രം ഏഴ് ദിവസം കൊണ്ട് നേടിയത് 12.31 കോടി മാത്രമാണ്.

ഫാന്‍ ഫൈറ്റിന്റെ ഇര

മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍ റിലീസാകുന്നതിന് പിന്നാലെ ഇരു താരങ്ങളുടേയും ആരാധകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയില്‍ ശക്തമായ പോര്‍വിളികള്‍ നടത്താറുണ്ട്. അത് പലപ്പോഴും സഭ്യതയുടെ അതിര്‍ വരമ്പുകള്‍ പോലും ലംഘിക്കാറുമുണ്ട്. ഇവരുടെ മികച്ച് ചിത്രങ്ങള്‍ പോലും ഇത്തരം ഫാന്‍ ഫൈറ്റുകളുടെ ഇരകളായി ബോക്‌സ് ഓഫീസില്‍ ദയനീയമായി പരാജയപ്പെടാറുമുണ്ട്.

ഒടുവിലെ ഇര

അത്തരത്തിലുള്ള ഒരു ആരാധക പോര്‍ വിളിയുടെ അവസാനത്തെ ഇരയാകുകയാണ് വില്ലന്‍. ആരാധകരെ തൃപ്തിപ്പെടുത്തിയില്ല എന്ന ഒറ്റ കാരണത്താല്‍ സോഷ്യല്‍ മീഡിയയില്‍ വില്ലനെ ഞെരിച്ച് കൊല്ലുകയാണ്. അതേ സമയം പതിവ് വില്ലന്‍, നായക സങ്കല്‍പങ്ങളില്‍ നിന്ന് വഴിമാറി സഞ്ചരിക്കുന്ന വില്ലനെ കൈയടിച്ച് സ്വീകരിക്കുന്ന സിനിമ പ്രേമികളും ഉണ്ട്. എന്നാല്‍ ഇവരുടെ ശബ്ദം ഈ പോര്‍വിളികളില്‍ മുങ്ങിപ്പോകുന്നു.

ചലച്ചിത്ര ലോകം ഒന്നടങ്കം

മോഹന്‍ലാലിനേപ്പോലുള്ള ഒരു സൂപ്പര്‍ സ്റ്റാറിന്റെ സിനിമ മികച്ചതാണെന്നും അത് പ്രേക്ഷകര്‍ തിയറ്ററിലെത്തി കാണണമെന്നും പറഞ്ഞ് ചലച്ചിത്ര ലോകം ഒന്നടങ്കം പ്രതികരിക്കുകയുണ്ടായി. ഒരു ചിത്രം ആരാധകരുടെ അതൃപ്തിക്ക് കാരണമായാല്‍ എന്ത് സംഭവിക്കും എന്നതിന് ഉത്തമ ഉദാഹരണമായി വില്ലന്‍ മാറി. ഇത് അനിശ്ചിതത്വത്തിലാക്കുന്ന മലയാള സിനിമ വ്യവസായത്തിന്റെ ഭാവിയെയാണ്.

ക്ലാസ് വേണ്ട മാസ് മതി

മലയാള ചലച്ചിത്ര ലോകം മാത്രമല്ല തമിഴ് സിനിമ ലോകത്തെ പ്രമുഖരും വില്ലനെ അഭിനന്ദിച്ച് രംഗത്തെത്തി. ക്ലാസ് വില്ലന്‍ എന്നാണ് ചലച്ചിത്ര ലോകം ഒന്നടങ്കം ചിത്രത്തെ വിലയിരുത്തിയത്. എന്നാല്‍ മാസ് വില്ലനെ പ്രതീക്ഷിച്ച ആരാധകര്‍ ക്ലാസ് വില്ലനെ ഉള്‍ക്കൊള്ളാന്‍ തയാറായില്ല. എന്ന് മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തെ ഇല്ലാതാക്കുകയും ചെയ്തു.

English summary
Villain has a great drop in Box office response on week days.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam