»   » ആ റെക്കോഡും വില്ലന്, മോഹന്‍ലാലിന്റെ പേരില്‍ വയ്ക്കുന്ന ഏറ്റവും വലിയ കട്ട്ഔട്ട്.. എത്ര അടി ഉയരം?

ആ റെക്കോഡും വില്ലന്, മോഹന്‍ലാലിന്റെ പേരില്‍ വയ്ക്കുന്ന ഏറ്റവും വലിയ കട്ട്ഔട്ട്.. എത്ര അടി ഉയരം?

Written By:
Subscribe to Filmibeat Malayalam
തലയെടുപ്പോടെ ലാലേട്ടൻ! വില്ലനെ വരവേറ്റത് ഇങ്ങനെ | filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലന്‍ ഇന്ന് (ഒക്ടോബര്‍ 27) തിയേറ്ററുകളിലെത്തി. മലയാള സിനിമയിലെ സകല റെക്കോഡും വില്ലന്‍ മാറ്റി എഴുതും എന്നാണ് ആരാധകരുടെ പ്രവചനം. ചിലത് ഇതിനോടകം തിരുത്തി എഴുതിക്കഴിഞ്ഞു. അതിലേക്കിതാ മറ്റൊന്നുകൂടെ.

കുതിച്ചു പാഞ്ഞ ദുല്‍ഖറിന്റെ സോലോ ഒറ്റയടിയ്ക്ക് താഴെ, 21 ദിവസത്തെ കലക്ഷന്‍ മൂക്കും കുത്തി വീണു!!

മോഹന്‍ലാലിന്റെ പേരില്‍ വയ്ക്കുന്ന ഏറ്റവും വലിയ കട്ട്ഔട്ട് വില്ലന് വേണ്ടി വച്ചു. കോട്ടയം മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനാണ് അന്‍പത് അടി ഉയരമുള്ള കട്ട്ഔട്ടിന് പിന്നില്‍. ഗംഭീര ആഘോഷത്തോടെയാണ് ആരാധകര്‍ വില്ലനെ സ്വീകരിച്ചത്.


വില്ലനോട് മുട്ടാന്‍ ഈ അഞ്ച് പയ്യന്മാര്‍ക്ക് പറ്റുമോ? വേറെ ഒരു ദിവസവും കണ്ടില്ലേ എന്ന് പ്രേക്ഷകര്‍


 mohanlal-cut-out

റിലീസിന് ദിവസങ്ങള്‍ മുന്‍പേ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് കഴിഞ്ഞിരുന്നു. കേരളത്തില്‍ 253 തിയേറ്ററുകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തിന് പുറത്ത് 149 കേന്ദ്രങ്ങളിലും. ഇത് കൂടാതെ ഫാന്‍സ് ഷോകളുടെ കാര്യത്തിലും വില്ലന്‍ റെക്കോഡ് ഇടുകയാണ്.തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിത്രം അടുത്ത മാസമേ റിലീസിന് എത്തുകയുള്ളൂ. തെലുക്ക്, തമിഴ് പതിപ്പുകളുടെ റിലീസ് ഉള്ളത് കൊണ്ടാണ് ഇത്ര വൈകുന്നത്.

English summary
Villain Huge Cut Out Poster By Mohanlal Fans Kottayam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam