പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളില്‍ വില്ലനും... എത്രാം സ്ഥാനത്തെന്നോ?

By Jince K Benny

നൂറ് കോടി എന്ന സ്വപ്‌ന നേട്ടത്തിലേക്ക് മലയാള സിനിമയെ കൈപിടിച്ചുയര്‍ത്തിയ സിനിമയാണ് പുലിമുരുകന്‍. 150 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ പുലിമുരുകന് ശേഷം തിയറ്ററിലേക്ക് എത്തുന്ന ഏതൊരു ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രവും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനേക്കുറിച്ചും പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. ഒക്ടോബര്‍ 27ന് തിയറ്ററിലെത്തുന്ന ചിത്രത്തിലേക്കുത്തുമ്പോള്‍ ആരാധകര്‍ക്ക് ആവേശം നല്‍കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടെ പുറത്ത് വരികയാണ്. സിനിമ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ വില്ലനും ഇടം നേടിയിരിക്കുന്നു.

രണ്ടാം സ്ഥാനത്ത്

രണ്ടാം സ്ഥാനത്ത്

ഈ വര്‍ഷം പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ വില്ലനും ഇടം നേടിയിരിക്കുകയാണ്. അഞ്ച് സിനിമകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മോഹന്‍ലാല്‍ ചിത്രം വില്ലന്‍.

ഏക തെന്നിന്ത്യന്‍ ചിത്രം

ഏക തെന്നിന്ത്യന്‍ ചിത്രം

ആദ്യ പത്തില്‍ ഇടം നേടാന്‍ സാധിച്ച ഏക മലയാള സിനിമ എന്നല്ല ഏക തെന്നിന്ത്യന്‍ സിനിമയാണ് വില്ലന്‍. റിലീസിന് മുമ്പേ ചര്‍ച്ചയായി മാറിയ ചിത്രത്തിന് ഇത് മറ്റൊരു നിര്‍ണായക നേട്ടമായി മാറിയിരിക്കുകയാണ്.

എല്ലാം ബോളിവുഡ് ചിത്രങ്ങള്‍

എല്ലാം ബോളിവുഡ് ചിത്രങ്ങള്‍

ആദ്യ പത്തില്‍ മറ്റ് ഒന്‍പത് ചിത്രങ്ങളും ബോളിവുഡില്‍ നിന്നുള്ളവയാണ്. രാജ്കുമാര്‍ റാവു നായകനാകുന്നു ഷാദി മെയിന്‍ സറൂര്‍ ആന ആണ് ഒന്നാം സ്ഥാനത്തുള്ളത്. ഇത്തിഫാഖ്, ഫുക്രി റിട്ടേണ്‍സ്, തുമാരി സുലു എന്നിവയാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ള ചിത്രങ്ങള്‍.

അമിതാഭ് ബച്ചനും ലിസ്റ്റില്‍

അമിതാഭ് ബച്ചനും ലിസ്റ്റില്‍

ആദ്യ പത്തില്‍ അമിതാഭ് ബച്ചന്‍ ചിത്രവും ഇടം നേടിയിട്ടുണ്ട്. അമിതാഭ് ബച്ചന്‍, റിഷി കപൂര്‍ എന്നിവര്‍ ഒന്നിക്കുന്ന കോമഡി-ഡ്രാമ ഫിലിം '102 നോട്ട് ഔട്ട്' എന്ന ചിത്രം പട്ടികയില്‍ ഏഴാം സ്ഥാനത്താണുള്ളത്. ഡിസംബര്‍ ഒന്നിനാണ് ചിത്രം തിയറ്ററിലെത്തുന്നത്.

വമ്പന്‍ റിലീസിന്

വമ്പന്‍ റിലീസിന്

ഒക്ടോബര്‍ 27ന് വമ്പന്‍ റിലീസിനൊരുങ്ങുകയാണ് വില്ലന്‍. കേരളത്തില്‍ 250ല്‍ അധികം തിയറ്റുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ചിത്രത്തിനായുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. 125ല്‍ അധികം ഫാന്‍സ് ഷോകള്‍ ഇതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞു.

ലക്ഷ്യം റെക്കോര്‍ഡ് കളക്ഷന്‍

ലക്ഷ്യം റെക്കോര്‍ഡ് കളക്ഷന്‍

പുലിമുരുകന് ശേഷം മറ്റൊരു റെക്കോര്‍ഡ് കളക്ഷനാണ് വില്ലനിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ആദ്യ ദിന കളക്ഷനില്‍ നിലവിലെ റെക്കോര്‍ഡുകള്‍ വില്ലന്‍ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫാന്‍സ് ഷോകളില്‍ കാര്യമായ വര്‍ദ്ധന ഉണ്ടായാല്‍ മാത്രമേ ഈ നേട്ടം സാധ്യമാകു.

റെക്കോര്‍ഡുകള്‍ ഏറെ

റെക്കോര്‍ഡുകള്‍ ഏറെ

റിലീസിന് മുമ്പേ ഒരുപിടി റെക്കോര്‍ഡുകളാണ് വില്ലന്‍ സ്വന്തമാക്കിയിരിക്കുന്നത്. 50 ലക്ഷം രൂപയെന്ന് റെക്കോര്‍ഡ് തുകയ്ക്കാണ് ഓഡിയോ റൈറ്റ് ജംഗ്ലീ മ്യൂസിക് സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് കോടി രൂപയ്ക്കാണ് ഹിന്ദി പകര്‍പ്പ് അവകാശം വിറ്റ് പോയത്.

മൂന്ന് ഭാഷകളില്‍

മൂന്ന് ഭാഷകളില്‍

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സിക എന്നിവരും തെലുങ്ക് താരങ്ങളായ ശ്രാകാന്ത്, റാഷി ഖന്ന എന്നിവരും നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X