twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗ്രേറ്റ് ഫാദറിനും പുലിമുരുകനും ശേഷം വില്ലനാണ് ഈ റെക്കോര്‍ഡ് കരസ്ഥമാക്കുന്നത്! അതും വിദേശത്ത് നിന്നും

    |

    ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ വില്ലന്‍ ഒക്ടോബര്‍ 27 നായിരുന്നു റിലീസ് ചെയ്തിരുന്നത്. 253 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ ബിഗ് റിലീസായിട്ടായിരുന്നു എത്തിയിരുന്നത്. സിനിമയെ കുറിച്ച് ആദ്യം വന്നിരുന്ന പ്രതികരണം മോശമായിരുന്നെങ്കിലും ചിത്രം റിലീസ് ചെയ്ത് ഒരാഴ്ചയാവുമ്പോഴെക്കും മികച്ച കളക്ഷന്‍ തന്നെ നേടിയിരിക്കുകയാണ്.

    ഇത്തിരി കഷണ്ടി വന്നതല്ലേ ഉള്ളു, അതിനുള്ളില്‍ ചാക്കോച്ചന്‍ മധ്യവയസ്കനായോ? പിറന്നാള്‍ ആഘോഷിച്ച് താരം!ഇത്തിരി കഷണ്ടി വന്നതല്ലേ ഉള്ളു, അതിനുള്ളില്‍ ചാക്കോച്ചന്‍ മധ്യവയസ്കനായോ? പിറന്നാള്‍ ആഘോഷിച്ച് താരം!

    സാമ്പത്തികപരമായി നോക്കുമ്പോള്‍ വില്ലന്‍ സൂപ്പര്‍ ഹിറ്റാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചിരുന്നു. ഇന്ന് മുതല്‍ മറ്റ് റെക്കോര്‍ഡുകളും വില്ലന്‍ തകര്‍ക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

    വില്ലന്‍ യുഎഇയിലെ റിലീസ്

    വില്ലന്‍ യുഎഇയിലെ റിലീസ്

    ഒക്ടോബര്‍ 27 ന് തിയറ്ററുകളിലേക്കെത്തിയ വില്ലന്‍ ഇന്ന് മുതല്‍ യുഎഇ, യുസിസി എന്നിവിടങ്ങളില്‍ കൂടി റിലീസ് ചെയ്യുകയാണ്. 80 സെന്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. യുഎയിലടക്കം ഏറ്റവുമധികം സെന്റകളില്‍ പ്രദര്‍ശിപ്പിക്കുന്ന മൂന്നാമത്തെ സിനിമയാണ് വില്ലന്‍.

     പുലിമുരുകന്റെ റിലീസ്

    പുലിമുരുകന്റെ റിലീസ്


    മോഹന്‍ലാലിന്റെ പുലിമുരുകന്‍ വിദേശത്തേക്ക് എത്തിയപ്പോള്‍ 82 സെന്ററുകളിലായിരുന്നു. അവിടെ നിന്നും ആദ്യ ദിനങ്ങളില്‍ മികച്ച കളക്ഷനായിരുന്നു സിനിമ നേടിയിരുന്നത്.

     ഗ്രേറ്റ് ഫാദര്‍

    ഗ്രേറ്റ് ഫാദര്‍

    മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ ആണ് ഈ വര്‍ഷം വിദേശത്ത് നിന്നും ഹിറ്റായ സിനിമ. 81 സെന്ററുകളില്‍ മാത്രമായിരുന്നു. എന്നിരുന്നാലും സിനിമ പ്രതീക്ഷിച്ചതിനെക്കാളും വിജയമായി മാറുകയായിരുന്നു.

     വില്ലന്‍ നിരാശപ്പെടുത്തില്ല

    വില്ലന്‍ നിരാശപ്പെടുത്തില്ല

    മോഹന്‍ലാലിന് കിട്ടുന്ന പിന്തുണ വില്ലനും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയാതിനാല്‍ ചിത്രം വിദേശത്ത് നിന്നും ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടുമെന്നാണ് പറയുന്നത്.

    കേരള കളക്ഷന്‍

    കേരള കളക്ഷന്‍

    ആദ്യം വന്ന നെഗറ്റീവ് റിവ്യൂകള്‍ക്ക് ഒപ്പവും വില്ലന്‍ 4.91 കോടി രൂപയായിരുന്നു നേടിയിരുന്നത്. മൂന്ന് ദിവസം കൊണ്ട് 10.38 കോടിയായിരുന്നു കേരള ബോക്‌സ് ഓഫീസില്‍ നിന്നും വാരിക്കൂട്ടിയിരുന്നത്.

    English summary
    Mohanlal's Villain is all set to make a huge impact in UAE/GCC regions as the film has hit the theatres today (November 02, 2017). The film has released in 80 centres and thus became the third largest Malayalam movie release in UAE/GCC.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X