പുലിമുരുകനെ വെട്ടിയ മെര്‍സിലിനെ വെട്ടാന്‍ വില്ലന്‍ റെഡി! റെക്കോര്‍ഡ് ഷോകള്‍, ഫാന്‍സ് ഷോകളും...
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തരിക്കുന്ന ചിത്രമാണ് വില്ലന്‍. മലയാളത്തിലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിയ പുലിമുരുകന് മറ്റൊരു ബോക്‌സ് ഓഫീസ് മാജിക് ആരാധകര്‍ പ്രതീക്ഷിക്കുന്നത് വില്ലനിലൂടെയാണ്. കേരളത്തില്‍ മാത്രം 250 തിയറ്ററുകളില്‍ വെള്ളിയാഴ്ച വില്ലന്‍ റിലീസ് ചെയ്യും. ഫാന്‍സ് ഷോകളുടെ എണ്ണത്തിലും പ്രദര്‍ശനങ്ങളുടെ എണ്ണത്തിലും റെക്കോര്‍ഡിടുകയാണ് വില്ലന്‍.
വിവിധ റിലീസിംഗ് സെന്ററുകളിലായി 152 ഫാന്‍സ് ഷോകളാണ് വില്ലന്‍ വേണ്ടി ആരാധകര്‍ ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനം ചിത്രത്തിന് ആയിരത്തിലധികം പ്രദര്‍ശനങ്ങളാണുള്ളത്. ഒരു മലയാള ചിത്രം ആദ്യ ദിനം ആയിരത്തിലധികം പ്രദര്‍ശനങ്ങള്‍ നടത്തുന്നത് ഇത് ആദ്യമാണ്. 950ഓളം പ്രദര്‍ശനങ്ങള്‍ നടത്തിയ വെളിപാടിന്റെ പുസ്തകത്തിനാണ് നിലവിലുള്ള റെക്കോര്‍ഡ്. ബാഹുബലി 2, വിവേകം, മേര്‍സല്‍, കബാലി എന്നിവയാണ് കേരളത്തില്‍ ആയിരത്തിലധികം പ്രദര്‍ശനങ്ങള്‍ നടത്തിയത്.

ഓരോ നായകനിലും ഒരു വില്ലനുണ്ട്, ഓരോ വില്ലനിലും ഒരു നായകനുണ്ട് എന്ന ടാഗ് ലൈനോടെയാണ് വില്ലന്‍ തിയറ്ററിലേക്ക് എത്തുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തേക്കുറിച്ച് ആരാധാകര്‍ക്കൊപ്പം അണിയറ പ്രവര്‍ത്തകര്‍ക്കും പ്രതീക്ഷകള്‍ ഏറെയാണ്. മടമ്പി, ഗ്രാന്‍ഡ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വില്ലന്‍.
മഞ്ജവാര്യര്‍ അഞ്ചാമതും മോഹന്‍ലാലിന്റെ നായികയാകുന്ന ചിത്രത്തില്‍ വില്ലനായി എത്തുന്നത് തമിഴ് താരം വിശാലാണ്. പൃഥ്വിരാജിനെയായിരുന്നു ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. തിരക്കുകള്‍ മൂലം പൃഥ്വിരാജ് പിന്മാറിയതോടെയാണ് ആ കഥാപാത്രം വിശാലിലേക്ക് എത്തിയത്. തമിഴ് നായിക ഹന്‍സിക, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, റാഷി ഖന്ന എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്നു.


Click it and Unblock the Notifications