»   » റിലീസിന് മണിക്കൂറുകള്‍ മാത്രം, വില്ലന്‍ വീണ്ടും ഹിറ്റ് ചാര്‍ട്ടില്‍! മോഷന്‍ ടീസര്‍ തരംഗമാകുന്നു...

റിലീസിന് മണിക്കൂറുകള്‍ മാത്രം, വില്ലന്‍ വീണ്ടും ഹിറ്റ് ചാര്‍ട്ടില്‍! മോഷന്‍ ടീസര്‍ തരംഗമാകുന്നു...

Posted By:
Subscribe to Filmibeat Malayalam

റിലീസിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വില്ലന്‍ വീണ്ടും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പുറത്തിറങ്ങിയ മോഷന്‍ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച മോഷന്‍ ടീസര്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഒന്നര ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു. 24 മണിക്കൂറിനുള്ളില്‍ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് ടീസര്‍ കണ്ടത്.

ആ വിവാദം ഇനിയെന്തിന്? വിജയ്‌യുടെ ജാതിയും മതവും ഏതാണെന്ന് വ്യക്തമാക്കി അച്ഛന്‍ ചന്ദ്രശേഖര്‍

മഡോണ തിരികെയെത്തുന്നു, ഇക്കുറി ആസിഫ് അലി ചിത്രത്തില്‍!!!

വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്. 1200 ഓളം സെന്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം കേരളത്തില്‍ മാത്രം 250ന് മുകളില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യും. 140ല്‍ അധികം തിയറ്ററുകളിലാണ് വില്ലന്റെ ഫാന്‍സ് ഷോകള്‍ ഒരുക്കിയിരിക്കുന്നത്. റെക്കോര്‍ഡ് ഫാന്‍സ് ഷോകളാണ് ചിത്രത്തിന് വേണ്ടി ക്രമീകരിക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് വില്ലന്‍. മാത്യു മാഞ്ഞൂരാന്‍ എന്ന റിട്ടയേര്‍ഡ് പോലീസ് ഓഫീസറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മഞ്ജുവാര്യര്‍ നായികയാകുന്ന ചിത്രത്തില് തമിഴ് താരം വിശാല്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നു. തമിഴ് നായിക ഹന്‍സിക, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, റാഷി ഖന്ന എന്നിവരും നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നു. റിലീസിന് മുമ്പേ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ചിത്രം ഇനി ലക്ഷ്യമിടുന്നത് ബോക്‌സ് ഓഫീസ് റെക്കോര്‍ഡാണ്.

റീലീസ്സിനു മുന്നേ ഹിന്ദിയിലും റെക്കോർഡിട്ടു ലാലേട്ടന്റെ വില്ലൻ | Filmibeat Malayalam
English summary
The highly promising motion teaser assures that Villain will be an absolutely thrilling movie experience for the Malayalam movie audiences.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam