»   » കാത്തിരിപ്പിനൊടുവില്‍ വില്ലന്‍ എത്തുന്നു.. മാറ്റാതിരുന്നാല്‍ മതിയായിരുന്നു.. പ്രതീക്ഷയോടെ ആരാധകര്‍!

കാത്തിരിപ്പിനൊടുവില്‍ വില്ലന്‍ എത്തുന്നു.. മാറ്റാതിരുന്നാല്‍ മതിയായിരുന്നു.. പ്രതീക്ഷയോടെ ആരാധകര്‍!

Posted By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ വില്ലന്റെ റിലീസിങ്ങ് തീയതി പ്രഖ്യാപിച്ചു. മുന്‍പ് പ്രചരിച്ചതു പോലെയല്ല അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് റിലീസ് തീയതി. ഒക്ടോബര്‍ 27നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ദീപാവലിക്ക് ശേഷമാണ് സിനിമ റിലീസ് ചെയ്യുന്നത്.

ജിമ്മിക്കി കമ്മല്‍ താരത്തിനെ പൊളിച്ചടുക്കി അപ്പാനി രവി നല്‍കിയ വെല്ലുവിളി.. വീഡിയോ കാണൂ!

വീഴ്ചയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുന്നേറുന്ന രാമനുണ്ണി.. അന്തിമ വിജയം ആര്‍ക്കൊപ്പം?

രാമലീല തിരിഞ്ഞ് കുത്തുന്നു.. വനിതാ സംഘടനയില്‍ മഞ്ജു വാര്യര്‍ക്കെതിരെ രഹസ്യ പടയൊരുക്കം! സംഘടന വിടുമോ?

സെപ്റ്റംബര്‍ 28 ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ രാമലീല, ഉദാഹരണം സുജാത തുടങ്ങിയ ചിത്രങ്ങളാണ് ഈ ദിനത്തില്‍ തിയേറ്ററുകളിലേക്കെത്തുന്നത്. മാടമ്പി, ഗ്രാന്റ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ബി ഉണ്ണിക്കൃഷ്ണനും ഒരുമിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്.

വില്ലന്‍ റിലീസ് തീയതി

ഒക്ടോബര്‍ 27നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. നിരവധി തവണ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുകയും മാറ്റുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

പോസ്റ്ററുകളും ട്രെയിലറും തരംഗമായി മാറിയിരുന്നു

വില്ലന്റേതായി പുറത്തിറങ്ങിയ ട്രെയിലറുകളും പോസ്റ്ററുകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതാണ്. ഒരു മിനിറ്റ് 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതായിരുന്നു.

സംഘട്ടനരംഗത്തിന് നേതൃത്വം നല്‍കിയത്

പുലിമുരുകനിലൂടെ പ്രേക്ഷക മനം കവര്‍ന്ന പീറ്റര്‍ ഹെയ്‌നാണ് വില്ലനും സംഘട്ടനം ഒരുക്കുന്നത്. സ്റ്റണ്ട് സില്‍വയും ചിത്രത്തിലെ സ്റ്റണ്ട് ഡയറക്ടര്‍മാരില്‍ ഒരാളാണ്.

നാലാമത്തെ സിനിമ

ബി ഉണ്ണിക്കൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന നാലാമത്തെ ചിത്രമാണ് വില്ലന്‍. ഗ്രാന്റ് മാസ്റ്റര്‍,മാടമ്പി, മിസ്റ്റര്‍ ഫ്രോഡ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വില്ലനിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്.

പേരിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്ന് മോഹന്‍ലാല്‍

തന്നെ അലട്ടിയ വലിയൊരു സംശയമായിരുന്നു ചിത്രത്തിന്റെ പേര്. എന്നാല്‍ തുടക്കത്തിലെ ആശങ്ക പിന്നീട് മാറി. സിനിമയ്ക്ക് നല്‍കാവുന്ന ഏറ്റവും നല്ല സിനിമയെന്ന് ഈ ചിത്രം കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാവുമെന്ന് മോഹന്‍ലാല്‍ പറയുന്നു.

വില്ലനും നായകനും

ആരാണ് വില്ലന്‍, ആരാണ് നായകനെന്ന് പറയാന്‍ കഴിയാത്ത തരത്തിലുള്ള ചിത്രമാണ് വില്ലന്‍. ട്രെയിലറിലെ വിശാലിന്റെ ചോദ്യം ഏറെ പ്രസ്‌കതമായിരുന്നു. നീങ്കളില്‍ ആരാണ് വില്ലന്‍ ഞാനോ നീയോ എന്ന ചോദ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ചിത്രം കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകര്‍ ഇത് തീരുമാനിക്കട്ടെയെന്നും മോഹന്‍ലാല്‍ പറയുന്നു.

മോഹന്‍ലാല്‍ ആലപിക്കുന്ന ഗാനം

ചിത്രത്തിന് അനുയോജ്യമായ തരത്തിലുള്ള ഗാനങ്ങള്‍ തന്നെയാണ് ചേര്‍ത്തിട്ടുള്ളത്. നിരവധി നല്ല ഗാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ലഭിച്ചിച്ചിട്ടുണ്ട്. വില്ലനിലും അത്തരത്തിലുള്ള അനുഭവം തന്നെയായിരുന്നു. ദാസേട്ടനോടൊപ്പം രണ്ടു വരി പാടാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നുവെന്നും മോഹന്‍ലാല്‍ ഒാഡിയോ ലോഞ്ചിനിടയില്‍ വ്യക്തമാക്കിയിരുന്നു.

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ മോഹന്‍ലാല്‍

ഗുഡ് ഈസ് ബാഡ് എന്ന ടാഗ് ലൈനുമായി പുറത്തിറങ്ങുന്ന വില്ലനിലെ മോഹന്‍ലാലിന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് നേരത്തെ തന്നെ വൈറലായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ നിമിഷങ്ങല്‍ക്കുള്ളിലാണ് വൈറലാവുന്നത്.

മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യരും

രണ്ടാം വരവില്‍ കൈനിറയെ ചിത്രങ്ങളുമായി തിളങ്ങി നില്‍ക്കുകയാണ് മഞ്ജു വാര്യര്‍. ഭാര്യ ഭര്‍ത്താക്കന്‍മാരായാണ് വില്ലനില്‍ മോഹന്‍ലാലും മഞ്ജു വാര്യരും അഭിനയിക്കുന്നത്.

വിശാല്‍ വില്ലനായെത്തുന്നു

മാത്യു മാഞ്ഞൂരാന്റെ വില്ലനായ ശക്തിവേല്‍ പളനി സ്വാമിയെ അവതരിപ്പിക്കുന്നത് വിശാലാണ്. ഇതാദ്യമായാണ് വിശാല്‍ ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. വിശാലിനൊപ്പം റാഷി ഖന്ന, ഹന്‍സിക, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സാറ്റലൈറ്റ് അവകാശം സൂര്യ ടിവിക്ക്

റിലീസിങ്ങിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവി സ്വന്തമാക്കിയത്. റെക്കോര്‍ഡ് തുകയാണ് ഇതിനു വേണ്ടി മുടക്കിയത്.

English summary
VIillain release date fixed.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam