»   » വില്ലന്റെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് മഞ്ജുവും ഉണ്ണികൃഷ്ണനും, മോഹന്‍ലാല്‍ എവിടെ?

വില്ലന്റെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് മഞ്ജുവും ഉണ്ണികൃഷ്ണനും, മോഹന്‍ലാല്‍ എവിടെ?

Written By:
Subscribe to Filmibeat Malayalam
'വില്ലന്റെ' ആഘോഷം: മഞ്ജുവുണ്ട്, ലാലേട്ടനില്ല! | filmibeat Malayalam

സാമ്പത്തിക പരമായി വില്ലന്‍ സൂപ്പര്‍ഹിറ്റ് ആയിക്കഴിഞ്ഞു എന്ന് ട്രേഡ് അനലൈസ് റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമായി. കലമാപരമായി രണ്ട് അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിയ്ക്കുന്നത് എങ്കിലും വിജയിച്ചു എന്നാണ് അണിയറപ്രവര്‍ത്തകരുടെ വാദം.

വില്ലനില്‍ നിന്ന് പൃഥ്വി പോകാന്‍ കാരണം മോഹന്‍ലാല്‍, ലാലിനെ സമ്മതിപ്പിക്കാന്‍ പാടുപെട്ടു; സംവിധായകന്‍

വില്ലന്റെ വിജയം അണിയറപ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. നായിക മഞ്ജു വാര്യരും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും മറ്റ് അണിയറപ്രവര്‍ത്തകരുമാണ് ആഘോഷത്തില്‍ പങ്കെടുത്തത്.


പ്ലീസ് ഈ ക്രൂരത ജീന്‍സിനോട് ചെയ്യരുത്, വേദനിക്കുന്നു; പറയുന്നത് ആരാണെന്ന് കണ്ടാലാണ് അതിലും സങ്കടം!


വില്ലന്‍ ആഘോഷം

ബി ഉണ്ണികൃഷ്ണന്‍ കേക്ക് മുറിച്ച് മഞ്ജുവിന്റെ വായില്‍ വച്ചുകൊടുത്താണ് വില്ലന്‍ വിജയാഘോഷം നടത്തിയത്. സിനിമ വലിയ വിജയമായതിന്റെ സന്തോഷവും സംവിധായകന്‍ പങ്കുവച്ചു.


ലാല്‍ എവിടെ?

എന്നാല്‍ ചിത്രത്തിലെ നായകന്‍ മോഹന്‍ലാല്‍ വിജയാഘോഷത്തില്‍ പങ്കെടുത്തിട്ടില്ല. ഒടിയന്റെ ഷൂട്ടിങ് തിരക്കുകളില്‍ ആയതിനാലാണ് ലാലിന് വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്.


വില്ലന്‍ എന്ന ചിത്രം

ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ തിന്മയും നന്മയും ബ്ലാക്കും വൈറ്റുമായി നില്‍ക്കുന്ന പതിവ് വില്ലന്‍ നായക സങ്കല്‍പങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗ്രേ ഷേഡുള്ള ഒരു നായകനെ പരിചയപ്പെടുത്തകയാണ് ചിത്രം.


നെഗറ്റീവ് റിവ്യൂ

പ്രേക്ഷക പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാത്ത ചിത്രമെന്ന രീതിയില്‍ ആക്ഷേപം കേട്ട സിനിമയാണ് വില്ലന്‍. മാതൃഭൂമി പത്രം ആദ്യ ദിനം തന്നെ ചിത്രത്തേക്കുറിച്ച് വളരെ മോശമായ റിവ്യു പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.


ഇതുവരെ കലക്ഷന്‍

ആദ്യ ദിവസം ചിത്രം റെക്കോഡ് സൃഷ്ടിക്കുമെന്നായിരുന്നു പ്രവചനങ്ങള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം 4.91 കോടി രൂപയാണ് ചിത്രം കലക്ഷന്‍ നേടിയത്. മൂന്ന് ദിവസം പിന്നിടുമ്പോഴേക്കും പത്ത് കോടിയ്ക്ക് മുകളില്‍ ചിത്രം കലക്ഷന്‍ നേടി.


വീഡിയോ കാണാം

ഇനി വില്ലന്റെ വിജയം ആഘോഷിയ്ക്കുന്ന വീഡിയോ കാണാം. വില്ലന്റെ ഫേസ്ബുക്ക് പേജില്‍ ലൈവായി എത്തിയാണ് വിജയാഘോഷത്തില്‍ പ്രേക്ഷകരെയും പങ്കാളികളാക്കിയത്.


English summary
Villain success celebration video

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam