»   » മാത്യൂ മാഞ്ഞൂരാനും സംഘവും തിയേറ്ററുകളിലേക്ക്, വില്ലന്‍ റിലീസിനൊരുങ്ങുന്നു, റെക്കോര്‍ഡുകളുടെ പെരുമഴ

മാത്യൂ മാഞ്ഞൂരാനും സംഘവും തിയേറ്ററുകളിലേക്ക്, വില്ലന്‍ റിലീസിനൊരുങ്ങുന്നു, റെക്കോര്‍ഡുകളുടെ പെരുമഴ

By: Naveen
Subscribe to Filmibeat Malayalam
Mohanlal's Villain: The Trailer Crosses A New Milestone!

ഫേസ്ബുക്കിൽ വൻ പ്രതികരണവുമായി മോഹൻലാലിന്റെ 'വില്ലൻ'. മോഹൻലാലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഉണ്ണികൃഷ്ണൻ ചിത്രമാണ് 'വില്ലൻ'. ക്രോസ്‌പോസ്റ്റിംഗ് സംവിധാനം ഉപയോഗപ്പെടുത്തി ഫേസ്ബുക്കില്‍ ഈ മാസം ഒന്നാം തീയ്യതി എത്തിയ ഒഫിഷ്യല്‍ ട്രെയ്‌ലറിന് ഇതിനകം 50 ലക്ഷത്തിലേറെ കാഴ്ചകളാണ് ലഭിച്ചത്.

മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ഹന്‍സിക, സിദ്ദിഖ്, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരുമുണ്ട്. റോക്ക്‌ലൈന്‍ ആണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. മലയാളത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് ഇട്ടാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ് ജംഗ്ലീ മ്യൂസിക് സ്വന്തമാക്കിയത്.

ട്രെയിലർ

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന 'മാത്യൂസ് മാഞ്ഞൂരാനെ'യും വിശാലിന്റെ 'ശക്തിവേല്‍ പളനിസാമി'യെയും പരിചയപ്പെടുത്തിയുള്ളതായിരുന്നു ട്രെയ്‌ലര്‍ വീഡിയോ.

ഇന്ത്യയിലാദ്യമായി 'ഹെലിയം 8കെ' ക്യാമറ

റെഡിന്റെ വെപ്പണ്‍ സിരീസിലുള്ള 'ഹെലിയം 8കെ' ക്യാമറയിലാണ് സിനിമ പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി 8കെ റെസല്യൂഷനുള്ള ക്യാമറയില്‍ ചിത്രീകരിക്കുന്ന ഒരു സിനിമയാണ് 'വില്ലൻ' എന്ന പ്രത്യേകതയും ഇതിനുണ്ട്.

പീറ്റർ ഹെയിനിന്റെ സംഘട്ടന രംഗങ്ങൾ

വില്ലന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും ബി ഉണ്ണികൃഷ്ണൻ തന്നെയാണ്. പുലിമുരുകൻ എന്ന സിനിമയിലെ സംഘട്ടന സംവിധാനം നിർവ്വഹിച്ച പീറ്റർ ഹെയിൻ തന്നെയാണ് വില്ലനിലും സംഘട്ടന രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.

സിനിമ തിയേറ്ററുകളിലേക്ക്

2 മണിക്കൂര്‍ 17 മിനിറ്റ് ദൈര്‍ഘ്യമുണ്ട് സിനിമയ്ക്ക്. സെന്‍സറിംഗ് പൂര്‍ത്തിയായാല്‍ റിലീസ് തീയ്യതിയും പ്രഖ്യാപിക്കും.

അടുത്തയാഴ്ച സെൻസറിങ്ങിന്

സിനിമ അടുത്ത ആഴ്ച സെൻസറിംഗ് നൽകും എന്നാണ് റിപ്പോർട്ടുകൾ. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. ഫോര്‍ മ്യൂസിക് സംഗീത സംവിധാനവും സുഷിന്‍ ശ്യാം പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു.

English summary
Villian trailer crossed 5 million views
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam