കേരളം കൈവിട്ട വില്ലൻ യുഎഇയില്‍ ക്ലിക്കായി! രണ്ടാഴ്ചത്തെ കളക്ഷന്‍ ആരേയും ഞെട്ടിക്കും!

By Jince K Benny

Recommended Video

കേരളം കൈവിട്ട വില്ലൻ യുഎഇയില്‍ നേടിയത് | filmibeat Malayalam

ഏറെ പ്രതീക്ഷകളുമായി തിയറ്ററിലേക്ക് എത്തിയ വില്ലന്‍ പക്ഷെ പ്രതീക്ഷകള്‍ക്ക് വിപരീതമായി തിയറ്ററില്‍ തിരിച്ചടി നേരിട്ടു. ആദ്യ ദിനം തന്നെ ചിത്രത്തേക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് പുറത്ത് വന്നത്. ത്രില്ലര്‍ ചിത്രമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍ തിയറ്ററിലേക്ക് എത്തിയത്.

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്നതില്‍ നിന്ന് വ്യത്യസ്തമായി ഒരു ഇമോഷണല്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിന്റെ കളക്ഷിനിലും തിരിച്ചടി നേരിടാന്‍ ഇത് കാരണമായി. ആദ്യ ദിനം ലഭിച്ച കളക്ഷന്‍ പിന്നീടുള്ള ദിവസങ്ങളില്‍ ആവര്‍ത്തിക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. എന്നാല്‍ യുഎഇയില്‍ ചിത്രത്തിന് മികച്ച് സ്വീകരണമാണ് ലഭിച്ചത്.

റെക്കോര്‍ഡോടെ തുടക്കം

റെക്കോര്‍ഡോടെ തുടക്കം

കേരളത്തില്‍ റെക്കോര്‍ഡോടെയായിരുന്നു ചിത്രത്തിന്റെ തുടക്കം. ആദ്യ ദിനം ആയിരത്തിലധികം പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രം കേരളത്തില്‍ നിന്നും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ നേടുന്ന മലയാള ചിത്രം എന്ന റെക്കോര്‍ഡും സ്വന്തമാക്കി. 4.91 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍.

കളക്ഷന്‍ പിന്നോട്ടടിച്ചു

കളക്ഷന്‍ പിന്നോട്ടടിച്ചു

പ്രേക്ഷക പ്രതീക്ഷകളെ തെറ്റിച്ച ചിത്രത്തിന്റെ കളക്ഷനെ അത് പ്രതികൂലമായി ബാധിച്ചു. രണ്ടാം ദിനം ആദ്യ ദിനത്തിന്റെ പകുതി കളക്ഷന്‍ നേടാനേ ചിത്രത്തിന് സാധിച്ചൊള്ളു. പിന്നീടുള്ള ദിവസങ്ങളിലും കളക്ഷിനില്‍ ഇടിവുണ്ടായി.

കേരളത്തിന് പുറത്ത്

കേരളത്തിന് പുറത്ത്

കേരളത്തിന് പുറത്ത് വില്ലന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ബോക്‌സ് ഓഫീസില്‍ നിന്നും ഉണ്ടായത്. യുഎഇ ബോക്‌സ് ഓഫീസിലെ ടോപ് ടെന്‍ ലിസ്റ്റില്‍ ഇടം പിടിക്കാന്‍ വില്ലന് സാധിച്ചത് നേട്ടമായി.

രണ്ടാഴ്ചത്തെ കളക്ഷന്‍

രണ്ടാഴ്ചത്തെ കളക്ഷന്‍

യുഎഇയില്‍ വില്ലന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. രണ്ട് ആഴ്ച പിന്നിടുമ്പോള്‍ യുഎഇ ബോക്‌സ് ഓഫീസില്‍ നിന്നും 3.34 കോടിയാണ് ചിത്രം കളക്ഷന്‍ നേടിയത്. പ്രധാന സെന്ററുകളില്‍ ചിത്രം ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ബി ഉണ്ണികൃഷ്ണനൊപ്പം

ബി ഉണ്ണികൃഷ്ണനൊപ്പം

മാടമ്പി, ഗ്രാന്‍ഡ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് വില്ലന്‍. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സ്വഭാവത്തില്‍ നിന്ന് മാറി ഇമോഷണല്‍ ത്രില്ലറായിട്ടായിരുന്നു ബി ഉണ്ണികൃഷ്ണന്‍ ഈ ചിത്രമൊരുക്കിയത്.

ചലച്ചിത്ര ലോകം ഒന്നടങ്കം

ചലച്ചിത്ര ലോകം ഒന്നടങ്കം

മോഹന്‍ലാലിനേപ്പോലുള്ള ഒരു സൂപ്പര്‍ സ്റ്റാറിന്റെ സിനിമ മികച്ചതാണെന്നും അത് പ്രേക്ഷകര്‍ തിയറ്ററിലെത്തി കാണണമെന്നും പറഞ്ഞ് ചലച്ചിത്ര ലോകം ഒന്നടങ്കം പ്രതികരിക്കുകയുണ്ടായി. ഒരു ചിത്രം ആരാധകരുടെ അതൃപ്തിക്ക് കാരണമായാല്‍ എന്ത് സംഭവിക്കും എന്നതിന് ഉത്തമ ഉദാഹരണമായി വില്ലന്‍ മാറി. ഇത് അനിശ്ചിതത്വത്തിലാക്കുന്ന മലയാള സിനിമ വ്യവസായത്തിന്റെ ഭാവിയെയാണ്.

ക്ലാസ് വേണ്ട മാസ് മതി

ക്ലാസ് വേണ്ട മാസ് മതി

മലയാള ചലച്ചിത്ര ലോകം മാത്രമല്ല തമിഴ് സിനിമ ലോകത്തെ പ്രമുഖരും വില്ലനെ അഭിനന്ദിച്ച് രംഗത്തെത്തി. ക്ലാസ് വില്ലന്‍ എന്നാണ് ചലച്ചിത്ര ലോകം ഒന്നടങ്കം ചിത്രത്തെ വിലയിരുത്തിയത്. എന്നാല്‍ മാസ് വില്ലനെ പ്രതീക്ഷിച്ച ആരാധകര്‍ ക്ലാസ് വില്ലനെ ഉള്‍ക്കൊള്ളാന്‍ തയാറായില്ല. എന്ന് മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തെ ഇല്ലാതാക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X