»   » നിരൂപകര്‍ കൊന്നുകളഞ്ഞ വില്ലൻ ഉയര്‍ത്തെഴുന്നേറ്റു! അമേരിക്കയിൽ വില്ലന്‍ തരംഗം, കട്ടക്ക് രാമനുണ്ണിയും!

നിരൂപകര്‍ കൊന്നുകളഞ്ഞ വില്ലൻ ഉയര്‍ത്തെഴുന്നേറ്റു! അമേരിക്കയിൽ വില്ലന്‍ തരംഗം, കട്ടക്ക് രാമനുണ്ണിയും!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലയി വെല്ലുവിളി ഓണ്‍ലൈന്‍ നിരൂപകരുടെ കടന്നുകയറ്റമാണ്. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന് പറയുന്നത് പോലെ ഫേസ്ബുക്കില്‍ അക്കൗണ്ടുള്ളവരെല്ലാം സിനിമ നിരൂപകരാണ്. ലക്ഷ്യം ലൈക്കും കമന്റും മാത്രമാകുമ്പോള്‍ ഇരയാകുന്നത് സിനിമകളാണ്.

മമ്മൂട്ടി നവംബറിലും ഇല്ല... ക്രിസ്തുമസിന് എത്തുന്നത് മാസ്റ്റര്‍പീസ് തന്നെയോ? സ്ട്രീറ്റ് ലൈറ്റ്‌സിനെ വീണ്ടും തട്ടി!

ഫാന്‍സ് പേജില്‍ വില്ലന്‍ മാറി 'പുല്ലന്‍' ആയി, അതിര് വിട്ട് ആരാധകര്‍... മൗനം പാലിച്ച് താരങ്ങളും!

മലയാള സിനിമയിലെ അത്തരത്തിലുള്ള ഒടുവിലെ ഇരയാണ് മോഹന്‍ലാല്‍ ചിത്രം വില്ലന്‍. ചലച്ചിത്ര ലോകം വാഴ്ത്തിപ്പാടിയ വില്ലന്‍ റിവ്യു എഴുത്തുകാരുടെ വാക് ശരമേറ്റ് ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു. ആദ്യ ദിനങ്ങളില്‍ വന്‍ കുതിപ്പ് നടത്തിയ ചിത്രം പിന്നീട് മൂക്കും കുത്തി വീഴുകയായിരുന്നു. എന്നാല്‍ അമേരിക്കന്‍ ബോക്‌സ് ഓഫീസില്‍ ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ് വില്ലന്‍.

സമ്മിശ്ര പ്രതികരണം

റെക്കോര്‍ഡുകള്‍ ലക്ഷ്യമിട്ട് തിയറ്ററിലേക്ക് എത്തിയ വില്ലന് പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. അതിനിടയില്‍ ആദ്യ ദിന കളക്ഷനില്‍ മലയാളത്തിലെ ഉയര്‍ന്ന റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിച്ചു.

കഴുത്ത് ഞെരിച്ച് റിവ്യു

ആദ്യ പ്രദര്‍ശനത്തിന് പിന്നാലെ ചിത്രത്തേക്കുറിച്ചുള്ള അഭിപ്രായങ്ങളും റിവ്യുകളും ഫേസ്ബുക്കിലും മറ്റ് ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങി. വില്ലനേക്കുറിച്ചുള്ള മോശം അഭിപ്രായങ്ങളും റിവ്യുകളും ബോക്‌സ് ഓഫീസില്‍ ചിത്രത്തെ പിന്നോട്ടടിച്ചു.

അമേരിക്കയിലെ താരം

കേരളത്തിന് പുറമേ വിദേശ രാജ്യങ്ങളിലും വില്ലന്‍ പ്രദര്‍ശനത്തിന് എത്തി. കേരളത്തില്‍ ആരാധകര്‍ കൈവിട്ട വില്ലന്‍ അമേരിക്കന്‍ ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പാണ് നടത്തിയത്. നാല് ദിവസം കൊണ്ട് ചിത്രം കളക്ട് ചെയ്തത് 17.6 ലക്ഷം രൂപയാണ്.

കട്ടയ്ക്ക് കൂടെ നിന്ന് രാമലീല

വിവാദങ്ങളില്‍ നിറഞ്ഞ് നിന്ന ദിലീപ് ചിത്രം രാമലീലയും അമേരിക്കന്‍ ബോക്‌സ് ഓഫീസില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പത്ത് ദിവസം കൊണ്ട് 16.37 ലക്ഷമാണ് രാമലീല കളക്ട് ചെയ്തത്. പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ കളക്ഷന്‍ വരും ദിവസങ്ങളില്‍ ഇനിയും ഉയരും.

പിന്നാലെയുണ്ട് മഞ്ജുവാര്യര്‍

രാമലീലയ്ക്ക് ഒപ്പം തിയറ്ററിലെത്തിയ മഞ്ജുവാര്യര്‍ ചിത്രം ഉദാഹരണം സുജാത, രാമലീലയ്ക്ക് മുമ്പേ അമേരിക്കന്‍ ബോക്‌സ് ഓഫീസില്‍ സാന്നിദ്ധ്യമറിയിച്ചു. നേരത്തെ റിലീസ് ചെയ്ത ചിത്രം 24 ദിവസം കൊണ്ട് 18.51 ലക്ഷമാണ് കളക്ട് ചെയ്തത്.

രാജാവ് നിവിന്‍ പോളി തന്നെ

ഓണം റിലീസായി കേരളത്തിലെ തിയറ്ററുകളില്‍ എത്തി ഒന്നാമനായ നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തന്നെയാണ് അമേരിക്കയിലും താരം. 15 ദിവസം കൊണ്ട് 32.27 ലക്ഷമാണ് ചിത്രം കളക്ട് ചെയ്തത്. രാമലീലയ്ക്ക് പോലും പിന്നിലാക്കാന്‍ സാധിക്കാത്ത ഈ നേട്ടത്തില്‍ വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുന്നത് വില്ലന് മാത്രമാണ്.

വില്ലന് വിനയായത്

ഏറെ പ്രതീക്ഷകളോടെ എത്തിയ വില്ലന് വിനയായത് പ്രേക്ഷകരുടെ പ്രതീക്ഷകള്‍ തന്നെയാണ്. പതിവ് വില്ലന്‍ നായക സങ്കല്‍പങ്ങളില്‍ നിന്ന് വഴിമാറി സഞ്ചരിച്ച ചിത്രമായിരുന്നു വില്ലന്‍. അതുകൊണ്ട് തന്നെ ഫാന്‍സും റിവ്യു എഴുത്തുകാരും ചേര്‍ന്ന് ഇകഴ്ത്തിയ വില്ലനെ സിനിമ പ്രേമികളും ചലച്ചിത്ര പ്രവര്‍ത്തകരും പ്രശംസകള്‍ കൊണ്ട് മൂടുകയായിരുന്നു.

English summary
Four days US box office collection of Villain. It collects 17.6 Lakhs.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam