»   » വളഞ്ഞിട്ട് ആക്രമിച്ചിട്ടും വില്ലന്‍ കുലുങ്ങിയില്ല, വാരാന്ത്യ കളക്ഷനില്‍ വില്ലന് പുതിയ നേട്ടം!

വളഞ്ഞിട്ട് ആക്രമിച്ചിട്ടും വില്ലന്‍ കുലുങ്ങിയില്ല, വാരാന്ത്യ കളക്ഷനില്‍ വില്ലന് പുതിയ നേട്ടം!

Posted By:
Subscribe to Filmibeat Malayalam

പ്രിറിലീസ് റെക്കോര്‍ഡുകളുമായി തിയറ്ററിലേക്ക് എത്തിയ വില്ലന്‍ റിലീസിലും പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുന്ന കാഴ്ചയാണ് മലയാള സിനിമ ലോകം കണ്ടത്. പതിവ് പോലീസ് ത്രില്ലര്‍ സിനിമകളില്‍ നിന്നും വഴിമാറി സഞ്ചരിച്ച വില്ലനേക്കുറിച്ച് പ്രേക്ഷകരില്‍ രണ്ടഭിപ്രായം ഉണ്ടായി എന്നത് ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ സ്ഥിരത പുലര്‍ത്തുന്നതിന് വിഘാതമായി.

നയന്‍താരയുടെ രണ്ട് വര്‍ഷത്തെ പ്രണയം സാഫല്യത്തിലേക്ക്..! അണിയറയില്‍ ഒരുങ്ങുന്നത് രഹസ്യ വിവാഹം..?

മാതൃഭൂമി മലക്കം മറിഞ്ഞു, പത്രത്തെ തള്ളി വില്ലന് സ്തുതി പാടി മാതൃഭൂമി ചാനല്‍! കിട്ടേണ്ടത് കിട്ടിയോ?

ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ തിന്മയും നന്മയും ബ്ലാക്കും വൈറ്റുമായി നില്‍ക്കുന്ന പതിവ് വില്ലന്‍ നായക സങ്കല്‍പങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗ്രേ ഷേഡുള്ള ഒരു നായകനെ പരിചയപ്പെടുത്തകയാണ് ചിത്രം. ആദ്യ വാരാന്ത്യ റിപ്പോര്‍ട്ട് പുറത്ത് വരുമ്പോള്‍ നെഗറ്റീവ് റിവ്യു ചിത്രത്തേ അത്രമേല്‍ ബാധിച്ചിട്ടില്ല എന്നാണ് മനസിലാകുന്നത്.

ആദ്യ ദിന കളക്ഷന്‍

മലയാള സിനിമയിലെ ഓപ്പണിംഗ് കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ കച്ച മുറുക്കി ഇറങ്ങിയ വില്ലന്‍ ആദ്യ സൃഷ്ടിച്ചത് വിവാദമായിരുന്നു. അതും കളക്ഷന്റെ കണക്കില്‍. ആദ്യ ദിനം 3.74 കോടി കളക്ഷന്‍ നേടി എന്ന റിപ്പോര്‍ട്ട പുറത്ത് വന്നതിന് പിന്നാലെയായിരുന്നു 4.91 കോടി എന്ന കണക്ക് പുറത്ത് വരുന്നത്.

ദ ഗ്രേറ്റ് ഫാദറിനെ പിന്നിലാക്കി

കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ നേടുന്ന മലയാള ചിത്രം എന്ന റെക്കോര്‍ഡ് ദ ഗ്രേറ്റ് ഫാദറില്‍ നിന്നും വില്ലന്‍ സ്വന്തമാക്കി. 4.31 കോടിയായിരുന്നു ദ ഗ്രേറ്റ് ഫാദറിന്റെ ആദ്യ ദിന കളക്ഷന്‍. വില്ലന്റെ 4.91 കോടി എന്ന റെക്കോര്‍ഡ് കളക്ഷന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പേജുകളില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

രണ്ട് ദിവസത്തെ കളക്ഷന്‍

ആദ്യ ദിനം 4.91 കോടി ചിത്രത്തിന് രണ്ടാം ദിനം അതേ മികവ് ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. ചിത്രത്തേക്കുറിച്ച് പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമുണ്ടായത് രണ്ടാം ദിനം തിയറ്ററിലെ പ്രേക്ഷക പ്രാതിനിധ്യം തെല്ലൊന്ന് കുറച്ചു. രണ്ട് ദിവസം കൊണ്ട് 7.72 കോടിയാണ് ചിത്രം നേടിയത്.

പതറാതെ വാരാന്ത്യം

കാര്യമായ പരിക്ക് വരാന്ത്യത്തില്‍ വില്ലന് സംഭവിച്ചിട്ടില്ല. റിലീസിന്റെ ആദ്യ വെള്ളി, ശനി, ഞായര്‍ എന്നിവ ഏത് ചിത്രത്തിനും ഏറെ പ്രധാനപ്പെട്ടതാണ്. അവധി ദിവസങ്ങളെ കൃത്യമായി പ്രയോജനപ്പെടുത്താന്‍ ചിത്രത്തിന് സാധിച്ചു. മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത് 10.38 കോടിയാണ്.

പഴി കേട്ട വില്ലന്‍

പ്രേക്ഷക പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാത്ത ചിത്രമെന്ന രീതിയില്‍ ആക്ഷേപം കേട്ട സിനിമയാണ് വില്ലന്‍. മാതൃഭൂമി പത്രം ആദ്യ ദിനം തന്നെ ചിത്രത്തേക്കുറിച്ച് വളരെ മോശമായ റിവ്യു പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.

പിന്തുണയുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍

വില്ലനേക്കുറിച്ച് മോശം അഭിപ്രായം പ്രചരിക്കപ്പെട്ടപ്പോള്‍ ചിത്രത്തിന് പിന്തുണയുമായി നിരവധി താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും രംഗത്തെത്തി. സംവിധായകന്‍ സാജിത യാഹിയ വില്ലനെ പിന്തുണച്ച് രംഗത്ത് വന്നു. നടന്‍ സിദ്ധിഖ് ഉള്‍പ്പെടെയുള്ളവര്‍ ചിത്രത്തിനായി രംഗത്തുണ്ട്. പതിവ് സിനിമ സങ്കല്‍ങ്ങളില്‍ നിന്ന് വഴിമാറിയ ചിത്രമായിരുന്നു വില്ലന്‍.

അമ്പരപ്പിച്ച് മോഹന്‍ലാല്‍

സിനിമയേക്കുറിച്ച് പ്രേക്ഷകര്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും മോഹന്‍ലാലിന്റെ അഭിനയിത്തിന്റെ കാര്യത്തില്‍ ആര്‍ക്കും വ്യത്യസ്തമായ അഭിപ്രായമില്ല. തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി മോഹന്‍ലാലും വില്ലനിലെ മാത്യു മാഞ്ഞൂരാനെ തിരഞ്ഞെടുക്കുകയുണ്ടായി.

നാലാമങ്കം

മാടമ്പി, ഗ്രാന്‍ഡ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് വില്ലന്‍. മഞ്ജുവാര്യര്‍ നായികയായി എത്തിയ ചിത്രത്തില്‍ തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സിക, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, റാഷി ഖന്ന എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

English summary
Weekend box office collection of Villain is out. The movie collects 10.38 crores from Kerala itself.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam