»   » സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ വില്ലനായി മോഹന്‍ലാല്‍, ടീസര്‍ റിലീസ് തീയതി അറിയാം !!!

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ വില്ലനായി മോഹന്‍ലാല്‍, ടീസര്‍ റിലീസ് തീയതി അറിയാം !!!

Posted By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന വില്ലന്‍രെ ടീസര്‍ ഉടന്‍ തന്നെ പുറത്തിറക്കുമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഫോര്‍ കെയിലും ടുകെയിലുമായി ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങുന്നത്.

മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ സ്വഭാവം ഉള്‍പ്പടെയുള്ള ടീസര്‍ ആരാധകരെ കോരിത്തരിപ്പിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. സിനിമ പോലെ തന്നെ നിഗൂഢത നിലനിര്‍ത്തിക്കൊണ്ടുള്ള ടീസറാണ് പുറത്തിറങ്ങുന്നത്.

പൂര്‍ണ്ണമായും 8കെയില്‍ റിലീസ് ചെയ്യുന്നു

പൂര്‍ണ്ണമായും 8കെയില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡ് വില്ലന് സ്വന്തം. മികച്ച സാങ്കേതിക മികവില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറും ഗംഭീരമായിരിക്കുമെന്ന കാര്യത്തില്‍ സംശയിക്കാനൊന്നുമില്ല. വിണൈതാണ്ടി വരുവായാ, നന്‍പന്‍ തുടങ്ങിയ സിനിമകള്‍ക്ക് ക്യമറ ചലിപ്പിച്ച മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

ഗുഡ് ഈസ് ബാഡ് ടാഗ് ലൈന്‍

സോള്‍ട്ട് പെപ്പര്‍ ലുക്കില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ ഗുഡ് ഈസ് ബാഡ് എന്നാണ്. മോഹന്‍ലാലിന്റെ ഭാര്യയായി മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രത്തില്‍ തമിഴിലെയും തെലുങ്കിലെയും പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

ആയുര്‍വേദ ചികിത്സയിലൂടെ തടി കുറച്ച് മോഹന്‍ലാല്‍

നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമായ താരം ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായാണ് വേഷമിടുന്നത്.വില്ലന്റെ ഷൂട്ട് തിരുവനന്തപുരത്ത് ആരംഭിച്ചു കഴിഞ്ഞു. ആയുര്‍വേദ ചികിത്സയിലൂടെ ശരീരഭാരം കുറച്ച് ചുള്ളനായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. റിട്ടയേര്‍ഡ് പോലീസ് ഓഫീസറായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സിക, തെലുങ്ക് താരം റാഷി ഖന്ന, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഫസ്റ്റ് ലുക്കിനെ കടത്തിവെട്ടുന്ന സെക്കന്‍ഡ് ഗെറ്റപ്പ്

ഫസ്റ്റ് ലുക്കായി പുറത്തെത്തിയ ലുക്കില്‍ താടി വച്ച് സോള്‍ട്ട് ആന്റ് പെപ്പറിലായിരുന്നു മോഹന്‍ലാലെങ്കില്‍ ഇതില്‍ മീശ മാത്രം നിര്‍ത്തി ഷേവ് ചെയ്ത രൂപത്തിലാണ്. മുടി മുന്നില്‍മാത്രം അല്‍പം നരച്ചിട്ടുണ്ട്. 'വില്ലന്‍' ചിത്രീകരണത്തിനുവേണ്ടി മോഹന്‍ലാല്‍ ശരീരഭാരം കുറച്ചിരുന്നു. ഇതിനുവേണ്ടി പാലക്കാട് പെരിങ്ങോട്ടുള്ള ഗുരുകൃപ ഹെറിറ്റേജ് ചികിത്സാകേന്ദ്രത്തില്‍ 21 ദിവസത്തെ ആയുര്‍വേദ ചികിത്സ അദ്ദേഹം നടത്തിയിരുന്നു.

English summary
The director himself had posted on Facebook that a one minute long teaser for the movie will be out by the end of this week. The fans are thrilled after seeing such a news and have shared the post to it’s maximum. Earlier, the first look poster of the movie spotting Mohanlal in a salt and pepper beard look had stood top trending on social medias. Following, releasing the shooting stills of a clean shared Mohanlal who portrays dual getups in the flick.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam