വില്ലനില്‍ നിന്ന് കോമേഡിയനിലേക്ക് മാറിയവര്‍

By Meera Balan

ദൃശ്യമെന്ന ചിത്രത്തിലൂടെ കോമഡി താരമായിരുന്ന കലാഭവന്‍ ഷാജോണ്‍ വില്ലന്‍ വേഷത്തിലേക്ക് മാറി. ഒട്ടേറെ കോമഡി താരങ്ങള്‍ വില്ലന്‍ വേഷത്തിലേക്ക് മാറാറുണ്ട്. ചില സസ്‌പെന്‍സ് ത്രില്ലറുകളില്‍ അവസാനം കൊലപാതകിയായും മറ്റും പിടികൂടപ്പെടുന്നത് ഹാസ്യ താരങ്ങളെയാകും. പ്രേക്ഷകര്‍ ഒരിയ്ക്കലും പ്രതീക്ഷിയ്ക്കാത്ത സസ്‌പെന്‍സ് ഒരുക്കാനാണ് ഈ നീക്കം.

എന്നാല്‍ ഒരു കാലത്ത് മലയാള സിനിമയിലെ പേടി സ്വപ്‌നമായിരുന്ന പല വില്ലന്‍മാരും പിന്നീട് കോമഡി വേഷങ്ങളിലേക്ക് മാറി. മലയാളി ഏറെ പേടിച്ചിരുന്ന എന്നാല്‍ കോമഡി ചെയ്തപ്പോള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചില താരങ്ങള്‍ ഇതാ....

ജനാര്‍ദ്ദനന്‍

ആദ്യം പേടിപ്പിച്ചു, ഇപ്പോള്‍ ചിരിപ്പിയ്ക്കുന്നു

ആദ്യകാലചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് ജനാര്‍ദ്ദനന്‍ ശ്രദ്ധേയനായത്. ബലാത്സംഗവും കൊലപാതകവുമൊക്കെയായി സ്ത്രീകളുടെ പേടി സ്വപ്‌നമാവുകയായിരുന്നു ജനാര്‍ദ്ദനന്‍. എന്നാല്‍ ഈ താരത്തോട് പണ്ടുണ്ടായിരുന്ന പേടിയൊന്നും ആര്‍ക്കും ഇല്ല. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഇദ്ദേഹം ഹാസ്യ കഥാപാത്രങ്ങളിലേക്ക് മാറിയിട്ട്

കൊച്ചിന്‍ ഹനീഫ

ആദ്യം പേടിപ്പിച്ചു, ഇപ്പോള്‍ ചിരിപ്പിയ്ക്കുന്നു

മലയാള സിനിമയ്ക്ക് നഷ്ടമായ കൊച്ചിന്‍ ഹനീഫയും വില്ലന്‍ വേഷങ്ങളിലൂടെ തന്നെയാണ് ശ്രദ്ധിയ്ക്കപ്പെടുന്നത്. സിനിമയിലെ ഈ ദുഷ്ടനായ വില്ലനെ മലയാളി സ്‌നേഹിച്ച് തുടങ്ങിയത് കോമഡി കഥാപാത്രങ്ങളിലൂടെയായിരുന്നു. കൊച്ചിന്‍ ഹനീഫയുടെ വില്ലന്‍ വേഷങ്ങള്‍ കണ്ട് അദ്ദേഹത്തെ വെറുത്തിരുന്നവര്‍ പോലും അദ്ദേഹത്തിന്റെ കോമഡി വേഷങ്ങള്‍ കണ്ട് പഴയ വെറുപ്പ് മറന്നു. വില്ലനില്‍ നിന്നും മികച്ച കോമഡി താരത്തിലേക്കുയര്‍ന്ന നടനായിരുന്നു കൊച്ചിന്‍ ഹനീഫ

ഭീമന്‍ രഘു

ആദ്യം പേടിപ്പിച്ചു, ഇപ്പോള്‍ ചിരിപ്പിയ്ക്കുന്നു

എന്തായിരുന്നു ഭീമന്‍ രഘു, ബലാത്സംഗം, കൊലപാതകം, പൊലീസാണെങ്കിലോ നായകനെ ഇടിച്ച് അവശനാക്കും. ചുരുക്കത്തില്‍ ഭീമന്‍ രഘുവിലെ വില്ലന്‍ മലയാളിയുടെ മനസില്‍ മായാത്ത പേടി സ്വപ്‌നമായിരുന്നു. ഒട്ടേറെ വില്ലന്‍ വേഷങ്ങള്‍ ഈ നടന്‍ അനശ്വരമാക്കിയിട്ടുണ്ട്. ഇപ്പോഴോ. പഴയ മീശ പിരിയ്ക്കലും മസിലുപിടിത്തവും ഒക്കെ ഒഴിവാക്കി കോമഡി കഥാപാത്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണ് ഭീമന്‍ രഘു

രാജന്‍ പി ദേവ്

ആദ്യം പേടിപ്പിച്ചു, ഇപ്പോള്‍ ചിരിപ്പിയ്ക്കുന്നു

ഇത്രത്തോളം വില്ലന്‍ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ച നടന്മാരുണ്ടോ എന്ന് തന്നെ സശയം. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ഇ നടനും പിന്നീട് കോമഡിയിലേക്ക് തിരിഞ്ഞു. കോമഡിയും, വില്ലന്‍ കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ മിടുക്കനായിരുന്നു രാജന്‍ പിനദേവ്

ബാബുരാജ്

ആദ്യം പേടിപ്പിച്ചു, ഇപ്പോള്‍ ചിരിപ്പിയ്ക്കുന്നു

നായകന്റെ ഇടി കൊള്ളുന്ന ആള്‍. പേരെന്താണെന്ന് പോലും പലര്‍ക്കും അറിയില്ല. എന്നാല്‍ സോള്‍്ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രം ബാബുരാജിന്റെ തലവര മാറ്റി. ആദ്യകാലങ്ങളില്‍ വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്ന് ഇപ്പോള്‍ സ്വഭാവ നടനായും ഹാസ്യ താരമായും ബാബുരാജ് തിളങ്ങുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X