»   » ഗ്രേറ്റ് ഫാദറിനെ തകര്‍ത്ത് വില്ലന്‍ തുടങ്ങി!!! വില്ലന്‍ ടീസര്‍ പുതിയ റെക്കോര്‍ഡിലേക്ക്!!!

ഗ്രേറ്റ് ഫാദറിനെ തകര്‍ത്ത് വില്ലന്‍ തുടങ്ങി!!! വില്ലന്‍ ടീസര്‍ പുതിയ റെക്കോര്‍ഡിലേക്ക്!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കും എന്ന അവകാശവാദവുമായി എത്തിയ ചിത്രമായിരുന്നു മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍. പുലിമുരുകന്റെ  റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ദ ഗ്രേറ്റ് ഫാദര്‍ യൂടൂബില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

സാധരണ ഗതിയില്‍ മോഹന്‍ലാല്‍ ചിത്രങ്ങളേക്കാള്‍ മമ്മൂട്ടി ചിത്രങ്ങള്‍ക്കാണ് ഫേസ്ബുക്കിലും യൂടൂബിലും സ്വീകാര്യത കൂടുതല്‍. എന്നാല്‍ അതിനെ തിരിത്തിയിരിക്കുകയാണ് മോഹന്‍ലാലിന്റെ ബി ഉണ്ണികൃഷ്ണന്‍ ചിത്രം വില്ലന്‍. ഗ്രേറ്റ് ഫാദറിന്റെ റെക്കോര്‍ഡുകള്‍ തകര്‍ത്തിരിക്കുകയാണ്  വില്ലന്റെ ടീസര്‍.

മിസ്റ്റര്‍ ഫ്രോഡിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന വില്ലന്റെ ആദ്യ ടീസറാണ് പുറത്ത് വന്നിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ടീസര്‍ പുറത്ത് വന്നത്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലാണ് ടീസര്‍ പങ്കുവച്ചത്.

ടീസര്‍ റിലീസ് ചെയ്ത് 18 മിനിറ്റുകൊണ്ട് ഒരു ലക്ഷം വ്യു നേടിയ ടീസര്‍ 48 മിനിറ്റുകൊണ്ട് നേടിയത് മൂന്ന് ലക്ഷം വ്യൂസാണ്. ഏറ്റവും വേഗത്തില്‍ ഒരു ലക്ഷവും മൂന്ന് ലക്ഷവും വ്യൂസ് നേടി ഗ്രേറ്റ് ഫാദറിനെ പിന്നിലാക്കിയിരിക്കുകയാണ് വില്ലന്‍.

അധിവേഗത്തില്‍ അഞ്ച് ലക്ഷം വ്യൂസ് എന്ന നേട്ടവും വില്ലന്‍ ടീസര്‍ സ്വന്തമാക്കി. മിക്ക റെക്കോര്‍ഡ് ഹിറ്റ് ചിത്രങ്ങളുടെ ടീസറിനേയും പിന്നിലാക്കിയ വില്ലന്‍ ടീസര്‍ ഒന്നര മണിക്കൂര്‍ കൊണ്ടാണ് അഞ്ച് ലക്ഷം സ്വന്തമാക്കിയത്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ പത്ത് ലക്ഷം മറികടന്ന ടീസര്‍ അതിവേഗം കുതിക്കുകയാണ്. നാല് മണിക്കൂര്‍ കൊണ്ട് ചിത്രം നേടിയത് 12 ലക്ഷത്തിലധികം വ്യൂസാണ്. നിലവില്‍ ഒരു ചിത്രങ്ങള്‍ക്കും ലഭിക്കാത്ത സ്വീകാര്യതയാണ് വില്ലന്‍ ടീസറിന് ലഭിക്കുന്നത്.

അതിവേഗം 60 ലക്ഷം വ്യൂസ് എന്ന റെക്കോര്‍ഡ് ഗ്രേറ്റ് ഫാദര്‍ സ്വന്തമാക്കിയത് ദംഗലിനെ തകര്‍ത്തുകൊണ്ടായിരുന്നു. മൂന്ന് ദിവസം കൊണ്ടാണ് 60 ലക്ഷം എന്ന നേട്ടത്തിലേക്ക് ഗ്രേറ്റ് ഫാദര്‍ എത്തിയത്. എന്നാല്‍ വില്ലന്‍ ടീസര്‍ ഇതേ രീതിയില്‍ മുന്നേറിയാല്‍ ഗ്രേറ്റ് ഫാദര്‍ റെക്കോര്‍ഡ് പിന്തള്ളും.

ഒരു ടിപ്പിക്കല്‍ മാസ് മസാല ചിത്രമല്ല വില്ലനെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ക്ലാസ് സ്റ്റൈലിഷ് ചിത്രമാണ് വില്ലനെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. എന്തായാലും ടീസറിന് ലഭിക്കുന്ന സ്വീകാര്യത ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെപോലും ഞെട്ടിക്കുന്നതാണ്.

മോഹന്‍ലാലിന്റെ തിയറ്റര്‍ ഹിറ്റുകളായ ചിത്രങ്ങളുടെ ടീസറുകള്‍ക്കോ ട്രെയിലറുകള്‍ക്കോ ഇത്ര സ്വീകാര്യത ലഭിക്കാറില്ല. പൊതുവെ മമ്മൂട്ടി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലും യൂടൂബിലും ഹിറ്റ് ചാര്‍ട്ടിലെത്താറുള്ളത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമാകുകയാണ് വില്ലന്‍.

മഞ്ജുവാര്യര്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്ന വില്ലനില്‍ തമിഴ് നായിക ഹന്‍സികയും പ്രധാന വേഷത്തിലെത്തുന്നു. തമിഴ് സൂപ്പര്‍ താരം വിശാലാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ വില്ലനാകുന്നത്. വിശാലിനെ കൂടാതെ തെലുങ്ക് താരം ശ്രീകാന്തും ചിത്രത്തിലുണ്ട്.

സര്‍വ്വീസില്‍ നിന്ന് വിരമിച്ച പോലീസ് ഓഫീസറുടെ വേഷത്തിലാണ് വില്ലനില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഒരു ക്രൈം ത്രില്ലറാണ് ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. രണ്ട് ഗെറ്റപ്പുകളാണ് മോഹന്‍ലാല്‍ എത്തുന്നത്. അതില്‍ താടി വച്ച സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് ഇതിനകം നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മോഹൻലാൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ടീസർ കാണാം

English summary
Mohanlal's Villain breaks Mammootty's The Great Father records. Teaser gets one lakh viewers in 18 minutes and Five lakh in 48 minutes. With in four hours it cross 12 lakh views.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam