മോഹന്‍ലാല്‍ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത, വില്ലന്‍ ഷൂട്ടിങ്ങ് കഴിഞ്ഞു, ഇനി കാത്തിരിക്കാം !
തെന്നിന്ത്യന്‍ താരങ്ങളായ വിശാലും ഹന്‍സികയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒരുമിക്കുന്ന ചിത്രമായ വില്ലന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായെന്ന് സംവിധായകന്‍. ഫേസ് ബുക്ക് ലൈവിലൂടെയാണ് സംവിധായകന്‍ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ചെറിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒരുമിക്കുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തെന്നിന്ത്യന്‍ താരങ്ങളായ വിശാലും ഹന്‍സികയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ജൂലൈ 21 നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസിങ്ങ് തീയതി നീട്ടിയതായാണ് ഒടുവില്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ളത്. സാങ്കേതിക മികവോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ആദ്യമായി 8കെയില്‍ ചിത്രീകരിക്കുന്ന മലയാള സിനിമയെന്ന പ്രത്യേകത ഇതിനോടകം തന്നെ ഈ ചിത്രം നേടിക്കഴിഞ്ഞു. ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്
പാക്കപ്പ് പറഞ്ഞുവെങ്കിലും ഇനി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ കൂടി പൂര്‍ത്തിയാക്കിയാലേ ചിത്രം തിയേറ്ററികളിലേക്കെത്തൂ. കൃത്യമായ റിലീസിങ്ങ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മോഹന്‍ലാല്‍ ആരാധകര്‍ വളരെയധികം പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.


Click it and Unblock the Notifications