»   » മൊയ്തീന്‍ കാഞ്ചനമാല ഡോക്യുമെന്ററി കണ്ടിട്ട് പൃഥ്വി പറഞ്ഞത് ഇങ്ങനെ, വിമല്‍ പറയുന്നു

മൊയ്തീന്‍ കാഞ്ചനമാല ഡോക്യുമെന്ററി കണ്ടിട്ട് പൃഥ്വി പറഞ്ഞത് ഇങ്ങനെ, വിമല്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയം വെള്ളിത്തിരയില്‍ എത്തിക്കാന്‍ ചിത്രത്തിന്റെ സംവിധാകന്‍ വിമലും സംഘവും ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. ചിത്രം പൂര്‍ത്തിയാകാതെ പാതി വഴിയില്‍ വച്ച് നിന്നു പോകുമെന്ന് പോലും വിചാരിച്ചിരുന്നതായി ആര്‍ എസ് വിമല്‍ നേരത്തെ പറഞ്ഞിരുന്നു.

യാഥാര്‍ത്ഥ്യത്തിലെ കാഞ്ചനയും മൊയ്തീനും ഒന്നാകാന്‍ സഹിച്ച ത്യാഗം പോലെ, ചിത്രം തിയേറ്ററില്‍ എത്തിയതും വലിയ പ്രതിസന്ധികളലൂടെ തന്നെയാണ്. എന്നാല്‍ പലപ്പോഴും ചിത്രത്തെ ഓര്‍ത്ത് തളര്‍ന്ന് പോയിട്ടുണ്ട് സംവിധായകന്‍ വിമല്‍. പക്ഷേ ആ നിമിഷങ്ങളിലെല്ലാം പിടിച്ച് നിര്‍ത്തിയത് പൃഥ്വിരാജാണെന്നും ആര്‍ എസ് വിമല്‍ പറയുന്നു.

prithvi-raj

മൊയ്തീന്‍ കാഞ്ചനമാലുടെ ഡോക്യുമെന്ററി പൃഥ്വിരാജിനെ കാണിച്ചിരുന്നു. എന്നാല്‍ ഡോക്യുമെന്ററി ഇഷ്ടപ്പെട്ടുവെങ്കിലും ഇങ്ങനൊരു സിനിമ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമൊ എന്നാണ് പൃഥ്വിരാജ് ആദ്യം തന്നോട് പങ്ക് വച്ചതെന്ന് സംവിധായകന്‍ പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് വിമല്‍ ഇക്കാര്യം പറയുന്നത്.

എന്നാല്‍ തിരക്കഥ വായിച്ച ശേഷം പൃഥ്വിരാജ് മറ്റൊന്നും ചിന്തിക്കാതെ ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിക്കുകെയും ചെയ്തുവത്രേ. ചിത്രം പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് വിമലിന്റെ എന്ന് നിന്റെ മൊയ്തീനെ സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി ഒമ്പത് ദിവസം പിന്നിടുമ്പോള്‍ ബോക്‌സ് ഓഫീസില്‍ 10.5 കോടിയാണ് നേടിയിരിക്കുന്നത്.

English summary
vimal share his experience in ennu ninte moideen.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam