ഞാനിപ്പോഴും സിംഗിളാണ്
പൊതുവെ നടിമാര്‍ വിവാഹം കഴിഞ്ഞാലാണ് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാറുള്ളത്. അങ്ങനെ കുറേക്കാലം വിമല രാമലെ വെള്ളിത്തിരയില്‍ കാണാതായപ്പോള്‍ ചിലര്‍ ഉറപ്പിച്ചു വിമലയുടെ വിവാഹം കഴിഞ്ഞു കാണും. എന്നാല്‍ ഇത് സംബന്ധിച്ച തെളിവുകളൊന്നുമില്ല. അങ്ങനെ ഒരു വാര്‍ത്തയും വന്നില്ല.
വിമല രാമന്‍ വിവാഹിതയായോ എന്ന ചര്‍ച്ച ആരാധകര്‍ക്കിടയില്‍ ചൂടിപിടിയ്ക്കുമ്പോഴാണ് ടേണിങ് പോയിന്റ് എന്ന ചിത്രത്തിലൂടെ വിമല രാമന്റെ തിരിച്ചുവരവ്. വിമലയുടെ വിവാഹം കഴിഞ്ഞോ എന്ന് ഒരു അഭിമുഖത്തില്‍ താരത്തോട് തന്നെ ചോദിച്ചു.

എന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് അല്പം വ്യത്യസ്തമായി പറയാനായിരുന്നു എനിക്കാഗ്രഹം. പക്ഷെ ഇതുവരെ ആരും ജീവിതത്തിലേക്ക് കടന്നുവന്നിട്ടില്ല. അടുത്ത കാലത്ത് അങ്ങനെ ഒന്ന് സംഭവിക്കാനുള്ള സാധ്യതയും കുറവാണ്. എന്റെ ജോലികളുമായി ഞാനിപ്പോള്‍ തിരക്കിലാണ്. ഞാനിപ്പോഴും സിംഗിളാണ്. സന്തോഷവതിയുമാണ്- വിമലരാമന്‍ പറഞ്ഞു.
ഷാജി കൈലാസ് സംവിധാനം ചെയ്ത 'ടൈം' എന്ന ചിത്രത്തിലൂടെയാണ് ആസ്‌ട്രേലിയയില്‍ ജനിച്ചു വളര്‍ന്ന വിമല രാമന്‍ മലയാള സിനിമയിലെത്തുന്നത്. സുരേഷ് ഗോപിയുടെ നായികയായി. സുരേഷ് ഗോപിയ്ക്ക് പുറമെ ദിലീപ്, മോഹന്‍ലാല്‍, മമ്മൂട്ടി അങ്ങനെ മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമൊക്കെ വിമല രാമന്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











