വീണ്ടും അധ്യാപകനായി വിനയ് ഫോർട്ട്!! ഇക്കുറി കളി അങ്ങ് കോളേജിൽ, ചിത്രം പുറത്ത്..
സുഡാനി ഫ്രം നൈജീരയ്ക്ക് ശേഷം ഹാപ്പി അവേഴ്സ് ഒരുക്കുന്ന ചിത്രമായ തമാശയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നവാഗതനായ അഷ്റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനയ് ഫോർട്ടാണ് നായകനാവകുന്നത്. ഒരു കോളേജ് അധ്യാപകന്റെ ലുക്കിലാണ് താരം പേസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വിനയ് ഫോർട്ടിനോടൊപ്പം ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, ആര്യ സാലിം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹാപ്പി ഹഴവേഴ്സിന്റെ ബാനറിൽ സമീർ താഹീർ, ഷൈജു കാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കോമഡി റൊമാന്റിക് വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്. മുഹ്സിൻ പരാരിയുടെ വരികൾക്ക് റെക്സ് വിജയൻ, ഷഹബാസ് അമൻ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ഈദ് റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തുക


Click it and Unblock the Notifications