ഞാന്‍ എന്റെ ഭാര്യയെ ഒരു സിനിമാ സെറ്റിലും കൊണ്ടുവന്നിട്ടില്ല, അതിന്റെ കാരണമിതാണ്: വിനയ് ഫോര്‍ട്ട് പറയുന്നു

വളരെ ചെറിയ ബഡ്ജറ്റില്‍ വലിയ മാര്‍ക്കറ്റിംഗ് ഒന്നുമില്ലാതെ ഇറങ്ങി തിയേറ്ററുകളില്‍ ഓളം സൃഷ്ടിച്ച ചിത്രമായിരുന്നു വിനയ് ഫോര്‍ട്ട് അവസാനം അഭിനയിച്ച ആട്ടം. സ്ത്രീ കേന്ദ്രീകൃതമായി കഥ പറഞ്ഞ ചിത്രമായിരുന്നു ആട്ടം. ഇപ്പോഴിതാ അപ്പന്‍ എന്ന ചിത്രം സംവിധാനം ചെയ്ത മജുവിന്റെ അടുത്ത ചിത്രമായ പെരുമാനിയിലാണ് വിനയ് ഫോര്‍ട്ട് അഭിനയിക്കുന്നത്.

ചിത്രം റിലീസിനൊരുങ്ങുമ്പോള്‍ അതിന്റെ പ്രമോഷന്‍ പരിപാടികളും നടക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മീഡിയവണ്ണുമായി നടത്തിയ അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് തന്റെ ഭാര്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. താന്‍ തന്റെ ഭാര്യയെ സിനിമാ സെറ്റുകളില്‍ കൊണ്ട് പോകാറില്ല എന്നാണ് വിനയ് ഫോര്‍ട്ട് പറയുന്നത്. അതിന് വ്യക്തമായി കാരണം ഉണ്ടെന്നും വിനയ് പറയുന്നു.

vinay

ഇന്ന് മലയാളത്തിലെ സിനിമകള്‍ കേരളത്തിന് പുറത്ത് മറ്റു ഭാഷകളിലും ആഘോഷിക്കപ്പെടുന്നു എന്നുള്ളതില്‍ നമ്മള്‍ ഭയങ്കര ഹാപ്പിയാണ്. കാരണം നമ്മുടെ ഒരു പരിമിതി എന്ന് പറയുന്നത് സിനിമയുടെ മാര്‍ക്കറ്റിംഗ് മലയാളികള്‍ക്കിടയില്‍ തന്നെയാണ്. കുറച്ച് ഈ പറയുന്ന മിഡ്ഡില്‍ ഈസ്റ്റിലേക്ക് പോകും. അത്രയുമാണ് നമ്മുടെ മാര്‍ക്കറ്റിംഗ് എന്ന് വിനയ് പറയുന്നു.

അതേസമയം തമിഴ് നാട്ടില്‍ നിന്നുള്ള സിനിമകള്‍ ഇവിടെ ഇറങ്ങുന്നു. താന്‍ വിചാരിക്കുന്ന കണക്ക് ശരിയാണെങ്കില്‍ നമ്മുടെ ഒരു വര്‍ഷത്തെ സിനിമകളില്‍ 25 ശതമാനം വരുന്ന ലാഭം കൊണ്ടുപോകുന്നത് തമിഴ് സിനിമാ ഇന്‍ഡസ്ട്രിയാണ്.

തെലുഗു വരെ മലയാളത്തില്‍ ഓടുമ്പോള്‍ എന്തുകൊണ്ട് തിരിച്ച് ഇത് സംഭവിക്കുന്നില്ല എന്ന് ചിന്തിക്കണമല്ലോ. ഇന്ത്യയില്‍ ഏറ്റവും നല്ല കണ്ടന്റ് ഉള്ള സിനിമകള്‍ ചെയ്യുന്നത് മലയാളമാണ്. എന്നിട്ടും എന്തുകൊണ്ട് നമ്മുടെ സിനിമകള്‍ മറ്റുള്ളവര്‍ കാണുന്നില്ല എന്നുള്ളത് ഒരു ചോദ്യമായിരുന്നു എന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.

'നമ്മള്‍ സിനിമയുമായി ബന്ധപ്പെട്ട ഒരാളെ കിട്ടിക്കഴിഞ്ഞാല്‍ അതിനെക്കുറിച്ച് മാത്രമായിരിക്കും സംസാരിക്കുക. കാരണം അവര്‍ ബോറടിച്ച് ഒരു വഴിയാകും. ആ സിനിമ ഇങ്ങനെ, ഈ സിനിമ കണ്ടോ അങ്ങനെ അതിനെക്കുറിച്ച് മാത്രമായിരിക്കും നമ്മള്‍ സംസാരിക്കുക. നമ്മുടെ കൂടെ ഉള്ള ആളുകളില്ലേ... അവരുടെ വിധിയാണ്. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു സാധ്യതയുള്ള സ്ഥലത്തേക്ക് ഞാന്‍ എന്റെ ഭാര്യയെയും കുട്ടികളെയും കൊണ്ടു വരാറില്ല,' വിനയ് ഫോര്‍ട്ട് പറഞ്ഞു.

vinay

അവരാരും എന്റെ ഒരു സെറ്റ് കണ്ടിട്ടില്ല. ഇന്ന് വരെ ഒരു സെറ്റ് കണ്ടിട്ടില്ല. ആകെ ഒരു പൂജയ്ക്ക് വന്നത് ആട്ടത്തിനാണ്. ആട്ടം പിന്ന സിനിമ എന്നതിലപ്പുറത്തേക്ക് വേറെ ഒരു വൈകാരികമായ മൂല്യമുണ്ടല്ലോ. അല്ലാതെ സൗമ്യയോ എന്റെ മോനോ ഒന്നും ഒരു സെറ്റില്‍ വന്നിട്ടില്ല. ഇതിന്റെ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍, ഞങ്ങള്‍ രണ്ട് സിനിമാക്കാര്‍ കൂടി യാത്ര ചെയ്തു എന്ന് വിചാരിച്ചോളൂ.

കൂടെ ഭാര്യയും കുട്ടികളുമുണ്ടെങ്കില്‍ നമ്മള്‍ അവരെ സിനിമാക്കഥ പറഞ്ഞ് അവരെ ബോറടിപ്പിക്കും. ആക്ടേഴ്‌സിന്റെ ആക്ടിംഗിന്റെ ഒക്കെ കാര്യം പറഞ്ഞ് ആയിരിക്കും നമ്മള്‍ ഇരിക്കുക. പിന്നെ ഇതൊക്കെ വ്യക്തിപരമായ ചോയ്‌സ് ആണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് സംസാരിക്കാം. സിനിമയെക്കുറിച്ചാണെങ്കില്‍ സിനിമയെക്കുറിച്ചും അല്ലെങ്കില്‍ മറ്റെന്തിനെക്കുറിച്ചും സംസാരിക്കാമെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.

More from Filmibeat

Read more about: Vinay Forrt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X