»   » വിമല്‍ സര്‍ മാത്രമല്ല, മകനും നന്നായി പാടുന്നുണ്ട്... എന്നവളേ അടി എന്നവളേ അല്ല എന്ന് മാത്രം !!

വിമല്‍ സര്‍ മാത്രമല്ല, മകനും നന്നായി പാടുന്നുണ്ട്... എന്നവളേ അടി എന്നവളേ അല്ല എന്ന് മാത്രം !!

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിലെ വിമല്‍ സര്‍ എന്ന കഥാപാത്രത്തിന് ശേഷമാണ് വിനയ് ഫോര്‍ട്ടിന് കൂടുതല്‍ ജനശ്രദ്ധ ലഭിച്ചത്. അതില്‍ 'എന്നവളേ അടി എന്നവളെ...' എന്ന് തുടങ്ങുന്ന ഗാനം വിമല്‍ സര്‍ പാടുന്ന രംഗത്തിന് ഏറെ പ്രാധാന്യമുണ്ട്.

ഫഹദിനൊപ്പം വിനായകനും, ഇവരാണ് റോള്‍ മോഡല്‍സ്!!! റാഫി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍!!!

യഥാര്‍ത്ഥത്തില്‍ നല്ല ഗായകനായ വിനയ് ഫോര്‍ട്ട് വളരെ കഷ്ടപ്പെട്ടാണ് ആ പാട്ട് അത്രയും മോശമാക്കി പാടിയത്. ഇപ്പോള്‍ തന്റെ ഒന്നര വയസ്സുകാരനായ മകന് പാട്ട് പഠിപ്പിയ്ക്കുകയാണ് വിനയ് ഫോര്‍ട്ട്.

vinay-forrt-son

ഗ..ഗ..ഗ എന്ന താളത്തില്‍ പാടി കൊടുത്താണ് മകനെ വിനയ് പരിശീലിപ്പിയ്ക്കുന്നത്. ഒന്നരവയസ്സുകാരന്‍ വിഹാന്‍ അച്ഛനെ കൃത്യമായി അനുകരിയ്ക്കുന്നുണ്ട്. ഗ..ഗ..ഗ പാടി ഹരം കയറിയപ്പോള്‍ വിഹാന്‍ ആവേശത്തിലാകുന്നതും വീഡിയോയില്‍ കാണാം.

വിനയ് ഫോര്‍ട്ട് തന്നെയാണ് മകനെ പാട്ട് പരിശീലിപ്പിയ്ക്കുന്ന വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. 29 ആയിരത്തിലധികം ആളുകള്‍ വീഡിയോ കാണുകയും 135 പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

മോഹന്‍ലാല്‍ മുതല്‍ പൃഥ്വിരാജ് വരെ.. കഷണ്ടിയുണ്ട് പക്ഷേ വിഗ് വെച്ചൊപ്പിക്കുന്ന മലയാളം സിനിമാതാരങ്ങൾ!

2004 ലാണ് വിനയ് ഫോര്‍ട്ടിന്റെയും സൗമ്യ രവിയുടെയും വിവാഹം നടന്നത്. 2016 ഒക്ടോബറിലാണ് വിനയ്ക്കും ഭാര്യയ്ക്കും വിഹാന്‍ ജനിച്ചത്. ഇപ്പോള്‍ ഒന്നരവയസ്സുകാരന്റെ പാട്ട് കണ്ടുകൊണ്ട് കേള്‍ക്കാം...

English summary
Vinay Forrt has been on a video posting spree of late, and from the looks of it, one can say that daddy dearest and his munchkin, Vihaan are having a great time together. What is more striking is that the junior Vinay grabs all the limelight from him, with his adorable expressions.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X