വിഷമം തോന്നിയ നിമിഷമായിരുന്നു അത്, ആസിഫ് അലിയും നിഷാനും തിളങ്ങിയ പോസ്റ്ററിനെ കുറിച്ച് വിനയ് ഫോര്‍ട്ട്
അപൂര്‍വ്വരാഗം എന്ന ചിത്രത്തിലെ നെഗറ്റീവ് റോളിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് വിനയ് ഫോര്‍ട്ട്. സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയിലെ വേഷം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. അപൂര്‍വ്വരാഗം വിജയമായതിന് പിന്നാലെ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ വിനയ് ഫോര്‍ട്ട് മലയാളത്തില്‍ തിളങ്ങി. ഹാസ്യ റോളുകളിലും സീരിയസ് വേഷങ്ങളിലുമെല്ലാം മോളിവുഡില്‍ സജീവമായിരുന്നു വിനയ് ഫോര്‍ട്ട്. എറ്റവുമൊടുവിലായി മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രമാണ് നടന്‌റെതായി പുറത്തിറങ്ങിയത്.
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി, ചിത്രങ്ങള്‍ കാണാം
സിനിമയിലെ യങ് സൂപ്പര്‍സ്റ്റാര്‍ ആഘോഷ് മേനോന്‍ എന്ന കഥാപാത്രം നടന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍കുമാര്‍ ഫാന്‍സി്‌ന് പിന്നാലെ നിരവധി ചിത്രങ്ങള്‍ വിനയ് ഫോര്‍ട്ടിന്‌റെതായി വരാനുണ്ട്. അതേസമയം അപൂര്‍വ്വരാഗം സിനിമയുടെ സമയത്ത് വിഷമം തോന്നിയ അനുഭവം ഒരഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു.

സിനിമയില്‍ ആസിഫ് അലിയും നിഷാനും മുഖ്യവേഷങ്ങളില്‍ എത്തിയപ്പോള്‍ നെഗറ്റീവ് സ്വഭാവമുളള റോളായിരുന്നു വിനയ് ഫോര്‍ട്ട് അവതരിപ്പിച്ചത്. രണ്ടാമത്തെ ചിത്രത്തില്‍ തന്നെ വ്യത്യസ്തമായ ഒരു റോളാണ് വിനയ് ഫോര്‍ട്ടിന് ലഭിച്ചത്. നാരായണന്‍ എന്നായിരുന്നു കഥാപാത്രത്തിന്‌റെ പേര്. അതേസമയം അപൂര്‍വ്വരാഗം സമയത്ത് ജീവിതത്തില്‍ ആദ്യമായി തന്‌റെ ചിത്രം പതിച്ച ഫ്‌ളെക്‌സ് കണ്ട അനുഭവമായിരുന്നു വിനയ് ഫോര്‍ട്ട് പങ്കുവെച്ചത്.

ആദ്യമായി എന്റെ ഒരു ഫ്‌ളെക്‌സ് വരുന്നത് അപൂര്‍വ്വരാഗം എന്ന സിനിമയിലാണെന്ന് വിനയ് ഫോര്‍ട്ട് പറയുന്നു. അത് വലിയ സന്തോഷമായിരുന്നു. പക്ഷേ സിനിമയുടെ റിലീസിന് മുന്‍പ് വന്ന ഫ്‌ളെക്‌സ് കണ്ടപ്പോള്‍ ശരിക്കും വിഷമം തോന്നി. അതില്‍ ആസിഫും നിഷാനുമൊക്കെ ഹീറോയായി ഫ്‌ളെക്‌സില്‍ അങ്ങനെ ഷൈന്‍ ചെയ്ത് നില്‍ക്കുമ്പോള്‍ എന്റെത് ഒരു മുഖംമൂടി വെച്ചുളള ചിത്രമായിരുന്നു.

നെഗറ്റീവ് റോള്‍ ചെയ്ത എന്നെ അങ്ങനെയാണ് പോസ്റ്ററില്‍ അവതരിപ്പിച്ചത് എന്ന് വിനയ് പറഞ്ഞു. പക്ഷേ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എന്റെ മുഖം വ്യക്തമായി കാണിച്ചുകൊണ്ടുളള പോസ്റ്റര്‍ വന്നു. അത് കണ്ടപ്പോള്‍ സന്തോഷം തോന്നി. യാത്ര ചെയ്യുമ്പോള്‍ ഫ്‌ളെക്‌സിന്‌റെ കാര്യം ശ്രദ്ധയില്‍ വരുന്നത് വൈറ്റില എത്തുമ്പോഴാണ്. വൈറ്റിലയെ വേണമെങ്കില്‍ സിനിമ ഫ്‌ളക്‌സുകളുടെ നഗരമെന്ന് പറയാം, അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറഞ്ഞു.
Recommended Video

അതേസമയം അപൂര്‍വ്വരാഗത്തിന് പിന്നാലെ വിനയ് ഫോര്‍ട്ടിനും ആസിഫ് അലിക്കും മലയാളത്തില്‍ തിരക്കേറിയിരുന്നു. നായകവേഷങ്ങളില്‍ ആസിഫ് അലി സജീവമായപ്പോള്‍ ക്യാരക്ടര്‍ റോളുകളിലാണ് വിനയ് ഫോര്‍ട്ട് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സീരിയസ് റോളുകളില്‍ നിന്നും ഹാസ്യ വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് നടന്‍ കാണിച്ചുതന്നത് പ്രേമം പോലുളള സിനിമകളിലൂടെയാണ്. കൂടാതെ നായകനായി അഭിനയിച്ച സിനിമകളും നടന്‌റെതായി ശ്രദ്ധിക്കപ്പെട്ടു. ഫഹദ് ഫാസിലിന്‌റെ മാലിക്ക്, നിവിന്‍ പോളിയുടെ കനകം കാമിനി കലഹം ഉള്‍പ്പെടെയുളള ചിത്രങ്ങളാണ് നടന്റെതായി വരാനിരിക്കുന്ന പുതിയ സിനിമകള്‍.


Click it and Unblock the Notifications











