»   » വിനയ് ഫോര്‍ട്ടിന്റെ അടുത്ത ചിത്രത്തിന്റെ പേര് കേട്ടോ?

വിനയ് ഫോര്‍ട്ടിന്റെ അടുത്ത ചിത്രത്തിന്റെ പേര് കേട്ടോ?

By: Sanviya
Subscribe to Filmibeat Malayalam

സഹനടനായി സിനിമയില്‍ എത്തിയ വിനയ് ഫോര്‍ട്ട് മലയാള സിനിമയില്‍ തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞു. പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ശ്രദ്ധേയമായ വേഷത്തിന് ശേഷം ഒത്തിരി വേഷങ്ങളാണ് വിനയ് ഫോര്‍ട്ടിനെ തേടിയെത്തുന്നത്.

നവാഗതനായ അനീവ് സുകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിനയ് ഫോര്‍ട്ട് അടുത്തതായി അഭിനയിക്കുന്നത്. സോളമന്റെ ഉത്തമ ഗീതം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ് വിനയ് ഫോര്‍ട്ട് കൈകാര്യം ചെയ്യുന്നത്.

vinayforrt

എടിഎം സെക്യൂരിറ്റികാരന്റെ വേഷത്തിലാകും വിനയ് ഫോര്‍ട്ട് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇതുവരെ വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ വളരെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഇത്.

കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഹലോ നമസ്‌തേ എന്ന ചിത്രത്തിന് ശേഷം കൃഷ്ണ പൂജപ്പുരയും വിനയ് ഫോര്‍ട്ടും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജനുവരി ആദ്യം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

അതേ സമയം ദിലീപ് നായകനായി എത്തുന്ന ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് അഭിനയിക്കുന്നുണ്ട്. ജനുവരി ആദ്യം ജോര്‍ജേട്ടന്‍സ് പൂരം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Vinay Forrt’s Next Gets An Interesting Title!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam