വിനയ് ഫോര്‍ട്ട് ചിത്രം തമാശയിലെ ഗാനം ശ്രദ്ധേയമാകുന്നു! പാടി ഞാന്‍ മൂളക്കമാലേ ഗാനത്തിന്റെ വീഡിയോ!
വിനയ് ഫോര്‍ട്ട് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് തമാശ. ഒരിടവേളയ്ക്കു ശേഷം നടന്‍ മലയാളത്തില്‍ തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്. പ്രേമത്തിന് ശേഷം വിനയ് ഫോര്‍ട്ട് അധ്യാപകന്റെ റോളിലാണ് ചിത്രത്തിലെത്തുന്നത്. തമാശയിലെ പുതിയ വീഡിയോ ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
'പാടി ഞാന്‍ മൂളക്കമാലേ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇറങ്ങിയിരിക്കുന്നത്. റെക്‌സ് വിജയന്റെ സംഗീതത്തില്‍ ഷഹബാസ് അമനാണ് ഈ പാട്ട് പാടിയിരിക്കുന്നത്. പാട്ടിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്സിന്‍ പെരാരി ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നു. സഹനടിയായി മലയാളത്തില്‍ തിളങ്ങിയ ദിവ്യ പ്രഭയാണ് തമാശയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. നവാഗതനായ അഷ്‌റഫ് ഹംസ ചിത്രം സംവിധാനം ചെയ്തിരിക്കുന്നു.
ഹാപ്പി അവര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സമീര്‍ താഹിര്‍,ഷൈജു ഖാലിദ്,ചെമ്പന്‍ വിനോദ്,ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അരുണ്‍ കുര്യന്‍, നവാസ് വളളിക്കുന്ന്, ആര്യ സാലിം, ചിന്നു ചാന്ദിനി, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് തമാശയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഈദിനാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











