മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച സന്തോഷത്തില്‍ വിനയ് ഫോര്‍ട്ട്
വിനയ് ഫോര്‍ട്ട് എന്ന പേര് തിരിച്ചറിയുന്നതിലും വേഗത്തില്‍ ഷട്ടറിലെ ഓട്ടോറിക്ഷക്കാരന്‍ എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് ആളെ വേഗം പിടികിട്ടും. ജോയ് മാത്യു ഒരുക്കിയ ഷട്ടര്‍ എന്ന ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള വേഷം ചെയ്ത് മലയാളത്തിലെ യുവനിരയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് വിനയ് ഫോര്‍ട്ട്. പുനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും അഭിനയം പഠിച്ചിറങ്ങിയ വിനയുടെ ആദ്യ തട്ടകം നാടകമായിരുന്നു. നടനായും ആക്ടിവിസ്റ്റായുമെല്ലാം ശ്രദ്ധിക്കപ്പെട്ട വിനയ് യ്ക്ക് സിനിമയില്‍ ഇത് മികച്ച സമയമാണ്. പുനെയില്‍ പഠിയ്ക്കുന്ന കാലത്താണ് ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ വിനയ് സിനിമയില്‍ എത്തിയത്.
പിന്നീട് വീട്ടിലേയ്ക്കുള്ള വഴി, ദി ബ്ലൂബെറി ഹണ്ട്, അപൂര്‍വ്വരാഗം, കര്‍മ്മയോഗി, ഷട്ടര്‍ എന്നീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച വിനയ് ഇപ്പോള്‍ സൂപ്പര്‍താരം മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ്. സലാം ബാപ്പു ഒരുക്കുന്ന മംഗ്ലീഷ് എന്ന ചിത്രത്തിലൂടെയാണ് വിനയ് മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിരിക്കുന്നത്.

മംഗ്ലീഷില്‍ ഒരു ടൂറിസ്റ്റ് ഗൈഡിന്റെ വേഷത്തിലാണ് വിനയ് എത്തുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് വിനയ് പറയുന്നു.
ഇത് മമ്മൂട്ടിയ്‌ക്കൊപ്പമുള്ള എന്റെ ആദ്യചിത്രമാണ്. അദ്ദേഹം വളരെ സൗഹാര്‍ദ്ദപരമായിട്ടാണ് പെരുമാറിയത്. ദേശീയതലത്തിലുള്ള സിനിമയുടെ കാര്യങ്ങളെല്ലാം അദ്ദേഹം അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാമെന്നതുകൊണ്ടാണ് ഞാനീ ചിത്രത്തിനായി കരാറിലൊപ്പുവച്ചത്- വിനയ് പറയുന്നു.
മംഗ്ലീഷിന്റെ ലൊക്കേഷനില്‍ വച്ച് മമ്മൂട്ടിയ്‌ക്കൊപ്പം എടുത്തൊരു സെല്‍ഫിയും വിനയ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications