പ്രേമത്തിന് ശേഷം അധ്യാപകനായി വിനയ് ഫോര്‍ട്ട് വീണ്ടും! തമാശയുടെ ടീസര്‍ പുറത്ത്! കാണൂ
വിനയ് ഫോര്‍ട്ട് നായകവേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് തമാശ. ഒരിടവേളയ്ക്ക് ശേഷം നടന്‍ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്. തമാശയുടെതായി നേരത്തെ പുറത്തിറങ്ങിയ ആദ്യ ഗാനം ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോഴിതാ പാട്ടിന് പിന്നാലെ ചിത്രത്തിന്റെ ടീസറും പുറത്തുവന്നിരിക്കുകയാണ്.
പ്രണയത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രമാണ് തമാശയെന്ന് സൂചന നല്‍കികൊണ്ടാണ് ടീസര്‍ പുറത്തുവന്നിരിക്കുന്നത്. പ്രേമത്തിന് ശേഷം അധ്യാപകന്റെ വേഷത്തിലാണ് ഇത്തവണയും വിനയ് ഫോര്‍ട്ട് എത്തുന്നത്. തമാശയില്‍ വിനയ് ഫോര്‍ട്ടിന്റെ പ്രകടനത്തിനായാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്. റിയലിസ്റ്റിക് രീതിയിലുളള ഒരു ചിത്രമായിരിക്കും തമാശയെന്നും ടീസറില്‍ നിന്നും വ്യക്തമാകുന്നു.
നവാഗതനായ അഷ്റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയായ ഗ്രേസ് ആന്റണിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സഹനടിയായി മലയാളത്തില്‍ തിളങ്ങിയ ദിവ്യ പ്രഭയാണ് തമാശയില്‍ നായികാ വേഷത്തില്‍ എത്തുന്നത്.

അരുണ്‍ കുര്യന്‍, നവാസ് വളളിക്കുന്ന്, ആര്യ സാലിം, ചിന്നു ചാന്ദിനി, തുടങ്ങിയവരാണ് തമാശയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഹാപ്പി അവര്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ചെമ്പന്‍ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഈദിനാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications