»   » നിങ്ങള്‍ കരുതുന്ന പോലെ ഈ വിമല്‍ സാര്‍ അത്ര സിംപിള്‍ അല്ല, അതെന്താ?

നിങ്ങള്‍ കരുതുന്ന പോലെ ഈ വിമല്‍ സാര്‍ അത്ര സിംപിള്‍ അല്ല, അതെന്താ?

Posted By: AkhilaKS
Subscribe to Filmibeat Malayalam


പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഭിനയത്തില്‍ ബിരുദാന്തര ബിരുദം നേടി ആദ്യ ചിത്രമായ ഋതുവിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടനാണ് വിനയ് ഫോര്‍ട്ട്. വ്യത്യസ്ത വേഷങ്ങളിലൂടെ വിനയ് സിനിമയില്‍ എത്തിയപ്പോള്‍, വിനയ് എന്ന നടനെ ഇരു കൈയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചത് പ്രേമത്തിലെ വിമല്‍ സാര്‍ എന്ന കഥാപാത്രത്തിലൂടെയാണ്.

സോഷ്യല്‍ മീഡിയയിലായാലും, എന്തിന് വ്യക്തികളുടെ വ്യക്തി ജീവിതത്തില്‍ പോലും പ്രേമത്തിലെ വിമല്‍ സാറിന്റെ ഡയലോഗ് തരംഗമായി കഴിഞ്ഞു. ഇനി പുറത്തിറങ്ങുന്ന വിനയ് ഫോര്‍ട്ടിന്റെ സിനിമ ഓരോന്നും പ്രേക്ഷകര്‍ കാത്തിരിക്കുന്നതും വിമല്‍ സാറെന്ന കഥാപാത്രങ്ങളെ പോലെയാണെന്നതില്‍ സംശയമില്ല.

എന്നാല്‍ പ്രേക്ഷകരുടെ പ്രിയ നടനാകാന്‍ വിനയ് ഫോര്‍ട്ടിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിന് വ്യക്തമായ കാരണവുമുണ്ട്. വിനയ് പറയുന്നത് ഇങ്ങനെ, തുടര്‍ന്ന് വായിക്കുക.

നിങ്ങള്‍ കരുതുന്ന പോലെ ഈ വിമല്‍ സാര്‍ അത്ര സിംപിള്‍ അല്ല, അതെന്താ?


അല്‍ഫോന്‍സ് പുത്രന്റെ പ്രേമത്തിലെ വിമല്‍ സാര്‍ എന്ന കഥാപാത്രത്തിന് ശേഷം, ജിജു അശോകിന്റെ ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തില്‍ ഒരു കള്ളന്റെ വേഷമാണ് അവതരിപ്പിക്കുന്നത്.

നിങ്ങള്‍ കരുതുന്ന പോലെ ഈ വിമല്‍ സാര്‍ അത്ര സിംപിള്‍ അല്ല, അതെന്താ?

ഋതു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയവില്‍ എത്തിയ വിനയ് ഫോര്‍ട്ട്, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ കൊണ്ടു വന്നിട്ടുള്ള നടനാണ്. ആവര്‍ത്തന വിരസത തോന്നാത്ത കഥാപാത്രങ്ങളാണ് വിനയ് ചെയ്ട്ടുള്ളു എന്നതില്‍ സംശയമില്ല.

നിങ്ങള്‍ കരുതുന്ന പോലെ ഈ വിമല്‍ സാര്‍ അത്ര സിംപിള്‍ അല്ല, അതെന്താ?

മികച്ച കഥാപാത്രങ്ങള്‍ തനിയ്ക്ക് ലഭിക്കുന്നു എന്ന കാരണത്താല്‍ മാത്രമല്ല, ആ കഥാപാത്രത്തെ വെള്ളിത്തിരയില്‍ മികച്ചതാക്കുന്നതോടെയാണ് ആ നടന്‍ പ്രേക്ഷകര്‍ അംഗീകരിക്കുന്നത്. മാറ്റൊരു നടനും കാണാത്ത ഒരു ഗുണം വിനയ് ഫോര്‍ട്ടിന് ഉണ്ടെങ്കില്‍, അതിന് കാരണം താനൊരു നാടക നടന്‍ എന്നതുക്കൊണ്ടാണെന്നാണ് വിനയ് ഫോര്‍ട്ട് പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനയ് ഇക്കര്യത്തെ കുറിച്ച് പറയുന്നത്.

നിങ്ങള്‍ കരുതുന്ന പോലെ ഈ വിമല്‍ സാര്‍ അത്ര സിംപിള്‍ അല്ല, അതെന്താ?

ഉറുമ്പുകള്‍ ഉറങ്ങാറില്ല, എന്ന ചിത്രത്തിന് പുറമേ, വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ കോഹിനൂര്‍ തുടങ്ങിയ ചിത്രങ്ങളാണ് അടുത്ത് പുറത്തിറങ്ങിയ വിനയ് ചിത്രങ്ങള്‍. വിനയ് എത്തുന്ന കിസ്മത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

English summary
Vinay Forrt is an Indian film and theater actor.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam