സിഗരറ്റും മദ്യപാനവും നിര്‍ത്തിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് വിനയ് ഫോര്‍ട്ടിന്റെ വെളിപ്പെടുത്തല്‍
വ്യത്യസ്തമായ അഭിനയശൈലിയുമായി മുന്നേറുകയാണ് വിനയ് ഫോര്‍ട്ട്. നാടകവേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാതൃദിനത്തില്‍ അമ്മയെക്കുറിച്ച് വാചാലരായി നിരവധി താരങ്ങള്‍ രംഗത്തുവന്നിരുന്നു. അമ്മയ്‌ക്കൊപ്പമുള്ള ചിത്രവും ഇവരില്‍ പലരും പങ്കുവെച്ചിരുന്നു. എന്നാല്‍ അമ്മ കാരണമാണ് താന്‍ ചില ദു:ശീലങ്ങള്‍ ഉപേക്ഷിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് വിനയ് ഫോര്‍ട്ട്. കുട്ടിക്കാലം മുതലേ പ്രചോദനവുമായി ഒപ്പമുള്ള അമ്മയെക്കുറിച്ച് താരവും വാചാലനായിരിക്കുകയാണ് ഇപ്പോള്‍.
യാതൊരുവിധ കണ്ടീഷനുമില്ലാതെയാണ് അമ്മ സ്‌നേഹിക്കുന്നത്. ഈ പ്രായത്തിലും അമ്മയുമായി എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ട്. എന്ത് പ്രശ്‌നമുണ്ടായാലും ആദ്യം ഓടിയെത്തുന്നത് അമ്മയ്ക്കരികിലാണെന്ന് താനോടിയെത്തുന്നതെന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്. പിജി കഴിഞ്ഞ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോവാനുള്ള തന്റെ തീരുമാനത്തെ മറ്റുള്ളവര്‍ എതിര്‍ത്തപ്പോള്‍ ശക്തമായ പിന്തുണ നല്‍കി കൂടെ നിന്നത് അമ്മയായിരുന്നു. അവനിഷ്ടമുള്ളത് ചെയ്യട്ടെയെന്നായിരുന്നു അമ്മ പറഞ്ഞത്.

സിഗരറ്റ് വലിയും മദ്യപാനവും നിര്‍ത്തിയതിന് പിന്നിലും അമ്മയാണ്. ആകെ ആവശ്യപ്പെട്ടത് ഇത്തരത്തിലുള്ള കാര്യം മാത്രമാണ്. അത് താന്‍ കൃത്യമായി അനുസരിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജോലിക്ക് പോവേണ്ട പ്രായത്തില്‍ അഭിനയം പഠിക്കണമെന്നാഗ്രഹിച്ചപ്പോള്‍ അതിനെ പിന്തുണച്ചതും അമ്മയായിരുന്നു. അനാവശ്യ നിബന്ധനകളൊന്നും അമ്മയൊരുക്കലും വെക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിവിനയ് ഫോര്‍ട്ടിന്റെ മകന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications