ദുല്‍ഖര്‍ സല്‍മാനെ അട്ടിമറിച്ച് വിനയ് ഫോര്‍ട്ട്

By Aswathi

തൊട്ടടുത്ത ദിവസങ്ങളിലായാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഞാനും വിനയ് ഫോര്‍ട്ട് നായകനായ പ്രഭുവിന്റെ മക്കളും യൂട്യൂബില്‍ റിലീസ് ചെയ്തത്. ഇന്നലെ (04-02-2015) വരെയുള്ള കണക്കുകള്‍ പ്രകാരം ദുല്‍ഖര്‍ സല്‍മാനെ അട്ടിമറിച്ചാണ് വിനയ് ഫോര്‍ട്ടിന്റെ പ്രഭുവിന്റെ മക്കള്‍ യൂട്യൂബില്‍ തകര്‍ക്കുന്നത്. ഒരു ലക്ഷത്തിലധികം പേര്‍ ഇതിനകം പ്രഭുവിന്റെ മക്കള്‍ യൂട്യൂബില്‍ കണ്ടു കഴിഞ്ഞു.

ജനുവരി എട്ടാം തിയ്യതിയാണ് സജീവന്‍ അന്തിക്കാട് രചനയും സംവിധാനവും നിര്‍വ്വഹിച്ച പ്രഭുവിന്റെ മക്കള്‍ യൂട്യൂബില്‍ റിലീസ് ചെയ്തത്. ഇന്നലെ വരെ 1,19,486 പേര്‍ ചിത്രം യൂട്യൂബില്‍ കണ്ടു കഴിഞ്ഞു. ദൈവാന്വേഷണം പ്രമേയമാക്കിയൊരുക്കിയ ചിത്രം ഡോക്യുമെന്ററി സംവിധായകനായ സജീവന്‍ അന്തിക്കാടിന്റെ ആദ്യ ചലച്ചിത്ര സംരംഭമാണ്. വിനയ് ഫോര്‍ട്ടിനെ കൂടാതെ സ്വാസിക, മധു, കലാഭവന്‍ മണി, സലീം കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

prabhuvinte-makkal-njan

പ്രഭുവിന്റെ മക്കള്‍ റലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് (07-01-2015) ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍ യൂ ട്യൂബില്‍ റിലീസ് ചെയ്തത്. പ്രഭുവിന്റെ മക്കളെ അപേക്ഷിച്ച്, ഞാന്‍ താര സമ്പന്നരുടെയും പരിചയ സമ്പന്നരുടെയും ചിത്രമാണ്. ടിപി രാജീവിന്റെ കെടിഎന്‍ കൊട്ടൂര്‍ എഴുത്തും ജീവിതവും എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം രഞ്ജിത്ത് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്തതാണ്.

കെടിഎന്‍ കൊട്ടൂര്‍ എന്ന സാഹിത്യകാരനായും കോട്ടൂരിന്റെ ജീവിതത്തെ കുറിച്ച് ഗവേഷണം നടത്തുന്ന രവിചന്ദ്രശേഖര്‍ എന്ന ബ്ലോഗറായും ദുല്‍ഖര്‍ സല്‍മാന്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തില്‍ സുരേഷ് കൃഷ്ണ, മുത്തുമണി, ജോയ് മാത്യു, രഞ്ജി പണിക്കര്‍, അനുമോള്‍, ജ്യോതി കൃഷ്ണ, സൈജു കുറുപ്പ്, ഹരീഷ് പേരടി, തുടങ്ങിയ ഒരു വലിയ താരനിരയും ഉണ്ട്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 1,18,561 പേരാണ് ഇതുവരെ യൂട്യൂബില്‍ സിനിമ കണ്ടത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X