ഓണത്തിനുശേഷം പവര്‍ഫുളാകാന്‍ വിനയ് ഫോര്‍ട്ട് എത്തുന്നത് നായകവേഷത്തില്‍

By Sruthi K M

പ്രേമം എന്ന ഹിറ്റ് ചിത്രത്തിലെ പവര്‍ഫുളായ കഥാപാത്രത്തിനുശേഷം വിനയ് ഫോര്‍ട്ട് നായകനായി എത്തുന്നു. ഗോഡ് സേ എന്ന ചിത്രത്തിലൂടെയാണ് നിങ്ങളുടെ പ്രിയപ്പെട്ട താരം നായകവേഷത്തിലെത്തുന്നത്.

സംവിധായകനായ ഷെറി ഗോവിന്ദനും സഹോദരന്‍ ഷൈജു ഗോവിന്ദനും ചേര്‍ന്നൊരുക്കുന്ന ചിത്രമാണ് ഗോഡ് സേ. ടി.എന്‍ പ്രകാശന്റെ 'ഗാന്ധിമാര്‍ഗം' എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തലശ്ശേരിയില്‍ പുരോഗമിക്കുകയാണ്.

vinay-fort

വിനയ് ഫോര്‍ട്ടിന്റെ നായികയായി എത്തുന്നത് മൈഥിലിയാണ്. ശക്തമായ കഥാപാത്രമാണ് വിനയ് ഫോര്‍ട്ട് ഗോഡ് സേയിലും കൈകാര്യം ചെയ്യുന്നത്. ഇന്ത്യയില്‍ നടന്ന സുപ്രധാന സംഭവങ്ങളെ ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

രാജീവ് ഗാന്ധിയുടെ കൊല, ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് തുടങ്ങിയ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഗോഡ് സേ ഒരുക്കുന്നത്. ജിജു അശോകന്റെ ഉറുമ്പുകള്‍ ഉറങ്ങാറില്ല, ആസിഫ് അലിയുടെ കോഹിനൂര്‍,മണ്‍സൂണ്‍ മാംഗോസ്,കിസ്മത് എന്നീ ചിത്രങ്ങളാണ് പുറത്താനിരിക്കുന്ന വിനയ് ചിത്രങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X