വിനയ് ഫോര്‍ട്ട് നമിതാ പ്രമോദിനെ പ്രണയിക്കുന്നു

By Aswathi

വില്ലന്‍ വേഷത്തിലൂടെയാണ് വിനയ് ഫോര്‍ട്ട് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ എന്ന ചിത്രത്തിലൂടെ വിനയ്ക്ക് ചലച്ചിത്രലോകത്തിന്റെ കവാടം തുറക്കപ്പെട്ടു. ചിത്രത്തിലെ റിക്ഷാ ഡ്രൈവറായി എത്തിയ വിനയ് ഫോര്‍ട്ടിനെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. പക്ഷെ സഹനടനില്‍ നിന്ന് നായകനായി ഉയരാന്‍ അപ്പോഴും സാധിച്ചിരുന്നില്ല.

എന്നാലിതാ വിനയ് ഫോര്‍ട്ട് നായകനായെത്തുന്നു. ലത്തീഫ് പൊന്നാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് വിനയ് ഫോര്‍ട്ടിന്റെ കാമുകിയായി എത്തുന്നത്. ഹുണ്ടി എന്ന വ്യത്യസ്തമായൊരു പേരാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. നമിതയ്ക്കും വിനയ്ക്കുമൊപ്പം അജു വര്‍ഗീസും ശ്രീനാഥ് ഭാസിയും ഹുണ്ടിയിലെത്തുന്നുണ്ട്.

Namitha Pramod and Vinay Fort

ഇവരെക്കൂടാതെ ജോയ് മാത്യു, ടിജെ രവി, നിജാസ്, ഷനില്‍, അപര്‍ണ നായര്‍, പാര്‍വതി തുടങ്ങിയവരും അഭിനയിക്കുന്നു. സുധീര്‍ കുരുവടിയുടേതാണ് തിരക്കഥ. ഹുണ്ടിയ്ക്കുവേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ജയന്‍ അടൂരാണ്.

ലോ പോയ്ന്റ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ റിലീസും കാത്തിരിക്കുകയാണ് ഇപ്പോള്‍ നമിത പ്രമോദ്. കുഞ്ചാക്കോ ബോബനാണ് ലോ പോയിന്റില്‍ നമിതയുടെ നായകന്‍. ഇരുവരും ആദ്യമായി ഒന്നിച്ച പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും മികച്ച വിജയമായിരുന്നു. വളരെ ബോള്‍ഡായ ഒരു കഥാപാത്രത്തെയാണ് ലോ പോയിന്റില്‍ നമിത അവതരിപ്പിക്കുന്നത്.

കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കുവേണ്ടി ചെറിയ ചില ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ മടിയില്ലെന്ന് പറഞ്ഞ നമിത പരിധിവിടില്ലെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചെറിയൊരു ഗ്ലാമര്‍ വേഷത്തിലാണ് നമിത ലോ പോയിന്റിലെത്തുന്നത്. തിരഞ്ഞെടുത്ത സിനിമകളില്‍ മാത്രമെ അഭിനയിക്കുകയുള്ളൂ എന്നും നമിത പറഞ്ഞിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X