ലിപ് ലോക്കുമായി അരുണ്‍ കുര്യനും ശാന്തി ബാലചന്ദ്രനും! പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ട്രെയിലര്‍
തമാശക്ക് പിന്നാലെ വിനയ് ഫോര്‍ട്ട് നായകവേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. വെടിവഴിപാട് എന്ന സിനിമയ്ക്ക് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. സിനിമയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

അരുണ്‍ കുര്യനും ശാന്തി ബാലചന്ദ്രനും തമ്മിലുളള ലിപ് ലോക്കാണ് ട്രെയിലറിലെ മുഖ്യ ആകര്‍ഷണം. സേവ് ദി ഡേറ്റ് വിപ്ലവത്തെ ചെറുതായി പരിഹസിക്കുന്നുമുണ്ട് ട്രെയിലറില്‍. ശ്രിന്ദയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താനാണ് സിനിമയുടെ നിര്‍മ്മാണം.
മധുപാല്‍, അലന്‍സിയര്‍, ടിനി ടോം, അനുമോള്‍, കോട്ടയം പ്രദീപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. പ്രശാന്ത് പിളളയാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഫെബ്രുവരി 21നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മോഹന്‍ലാലാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്.


Click it and Unblock the Notifications