വിനയ് ഫോര്‍ട്ട് ചിത്രം തമാശയ്ക്ക് വേണ്ടി പാട്ടൊരുക്കി റെക്‌സ് വിജയനും ഷഹബാസ് അമനും! മേക്കിങ് വീഡിയോ
വിനയ് ഫോര്‍ട്ട് നായകവേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് തമാശ. സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ് ഒരുക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിലെ പാട്ടിന്‌റ മേക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. തമാശയിലെ 'പാടി ഞാന്‍' എന്നു തുടങ്ങുന്ന ഗാനത്തിന്റെ മേക്കിങ്ങാണ് വീഡിയോയില്‍ കാണിക്കുന്നത്.
മായാനദിക്കും സുഡാനി ഫ്രം നൈജീരിയയ്ക്കു ശേഷം റെക്‌സ് വിജയന്‍ സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് തമാശ. ഷഹബാസ് അമനാണ് ഈ പാട്ട് പാടുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പെരാരി പാട്ടിന്‌റെ വരികള്‍ എഴുതിയിരിക്കുന്നു.

ഹാപ്പി വെഡ്ഡിംഗ്,കുമ്പളങ്ങി നൈറ്റ്‌സ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ഗ്രേസ് ആന്റണിയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. നവാഗതനായ അഷറഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഈദിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
സമീര്‍ താഹിര്‍,ഷൈജു ഖാലിദ്,ലിജോ ജോസ് പെല്ലിശ്ശേരി,ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. അരുണ്‍ കുര്യന്‍,നവാസ് വളളിക്കുന്ന്,ആര്യ സാലിം,ചിന്നു ചാന്ദിനി,ദിവ്യ പ്രഭ തുടങ്ങിയവരാണ് തമാശയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.


Click it and Unblock the Notifications











