»   » പ്രേമവും കിസ്മത്തുമൊന്നുമല്ല, ഇത് അതുക്കും മേലെ, ഗോഡ്‌സേയിലെ വിനയ് ഫോര്‍ട്ടിനെ ശ്രദ്ധിച്ചോ??

പ്രേമവും കിസ്മത്തുമൊന്നുമല്ല, ഇത് അതുക്കും മേലെ, ഗോഡ്‌സേയിലെ വിനയ് ഫോര്‍ട്ടിനെ ശ്രദ്ധിച്ചോ??

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമാ ജീവിതത്തില്‍ ഏറെ വ്യത്യസ്തമായൊരു വേഷത്തില്‍ എത്തുകയാണ് വിനയ് ഫോര്‍ട്ട് . പുതിയ ചിത്രമായ ഗോഡ്‌സേയില്‍ അമ്പരപ്പിക്കുന്ന മേക്കോവറിലാണ് വിനയ് പ്രത്യക്ഷപ്പെടുന്നത്. തൊണ്ണൂറുകളില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ പശ്ചാത്തലം.

തോന്നിയതു പോലെ ജീവിക്കുന്ന ഒരാളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പറയുന്ന സിനിമയാണ് ഗോഡ്‌സേ. നല്ല കലാബോധവും ആഴത്തിലുള്ള വായനയുമുള്ള ആകാശവാണിയിലെ ജോലിക്കാരനാണ്. ഗാന്ധിസത്തോട് പരമപുച്ഛമാണ് അയാള്‍ക്ക്. എന്നാല്‍ ഗാന്ധിമാര്‍ഗം എന്ന പരിപാടി ആകാശവാണിയില്‍ അവതരിപ്പിക്കുന്നതോടെ അയാളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റമാണ് ചിത്രത്തിന്റെ പ്രമേയം.

ഏറെ വ്യത്യസ്തമായ ചിത്രം

മുന്‍പ് ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇതുവരെ ചെയ്ത സിനിമകളില്‍ വെച്ച് വളരെ ബ്രില്ല്യന്റായ സംവിധായകനാണ് ഈ ചിത്രം ചെയ്തതെന്നാണ് വിനയ് പറയുന്നത്. മനോരമ ഓണ്‍ലൈനില്‍ നല്‍കിയ അഭിമുഖത്തിലാണ് വിനയ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

അന്പരപ്പിക്കുന്ന മേക്കോവറുമായി വിനയ് ഫോര്‍ട്ട്

യാതൊരു വിധ മുന്‍പരിചയവുമില്ലാത്ത കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് ഗോഡ്‌സേയില്‍ അവതരിപ്പിച്ചത്. മദ്യപിക്കുന്നവരെ ശ്രദ്ധിച്ചാണ് അവരുടെ മാനറിസത്തെക്കുറിച്ച് മനസ്സിലാക്കിയത്.

സംവിധായകന്റെ പൂര്‍ണ്ണ സഹകരണം

സിനിമയെക്കുറിച്ച് വളരെ ആഴത്തിലുള്ള പഠനം നടത്തുന്ന സംവിധായകന്റെ സഹകരണം കൊണ്ടാണ് തനിക്ക് പൂര്‍ണ്ണമായും കഥാപാത്രമായി മാറാന്‍ കഴിഞ്ഞതെന്നും താരം വ്യക്തമാക്കി.

പ്രഗത്ഭ സംവിധായകരാണെങ്കില്‍ പണി കുറയും

പ്രഗത്ഭ സംവിധായകരുടെ ഒപ്പം ജോലി ചെയ്യുമ്പോള്‍ താരതമ്യേന അഭിനേതാക്കളുടെ ജോലി കുറയുമെന്നും വിനയ് പറയുന്നു. കഥാപാത്രത്തെക്കുറിച്ച് കൃത്യമായ ധാരണ അവര്‍ക്കുണ്ടാവും . നമ്മളില്‍ നിന്ന് വേണ്ടത് അതേ പോലെ പകര്‍ത്തിയെടുക്കാന്‍ അവര്‍ക്ക് കഴിയും.

English summary
Vinay Fort is doing a new film named as Godse.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam