വിനയ് ഫോര്‍ട്ടും സിദ്ധാര്‍ത്ഥും കള്ളന്മാര്‍!
ഭരതന്റെയും കെ പി സി ലളിതയുടെയും മകനായിട്ടും വെള്ളിത്തിരയില്‍ തന്റേതായി ഒരിടം കണ്ടെത്താന്‍ സിദ്ധാര്‍ത്ഥ് ഭരതന് കഴിഞ്ഞിട്ടില്ല. നല്ല സിനിമകളുടെ ഭാഗമായെങ്കിലും വിനയ് ഫോര്‍ട്ടിനും നായകനിരയില്‍ എത്തിപ്പെടാന്‍ ഇതുവരെ സാധിച്ചില്ല. ഈ രണ്ട് പേരെയും പ്രിയനന്ദനന്‍ ഒന്നിപ്പിക്കുന്നു.
'ഞാന്‍ നിന്നോട് കൂടെയുണ്ട്' എന്ന് പേരിട്ടിരിക്കുന്ന പ്രയനന്ദനന്റെ ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിനയ് ഫോര്‍ട്ടും സിദ്ധാര്‍ത്ഥ് ഭരത്തുമാണ്. മലയാളത്തില്‍ ഇപ്പോള്‍ കള്ളന്മാരുടെ കാലമാണെന്ന് തോന്നുന്നു. 'സപ്തമശ്രീ തസ്‌കര'യിലെ ഏഴ് കള്ളന്മാര്‍ക്ക് ശേഷം വീണ്ടും രണ്ട് കള്ളന്മാരെത്തുകയാണ് പ്രിയനന്ദനന്റെ ഈ ചിത്രത്തിലൂടെ.

നവമി മുരളി, അപര്‍ണ വിനോദ് എന്നീ നവാഗതരാണ് ചിത്രത്തിലെ നായിക പദവി കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഈ ആഴ്ച ആരംഭിയ്ക്കും. കേരളത്തിന് പുറമെ, ചില രംഗങ്ങള്‍ മധ്യപ്രദേശിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക.
നാടക സംവിധായകനായ പ്രിയനന്ദനന്‍ 'നെയ്ത്തുകാരന്‍' എന്ന സിനിമയിലൂടെയാണ് മലയാള സിനിമ സംവിധായകനായി രംഗത്തെത്തിയത്. പുലിജന്മം എന്ന രണ്ടാമത്തെ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം ലഭിച്ചു. തുടര്‍ന്ന് സൂഫി പറഞ്ഞ കഥ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, ഒരു യാത്രയില്‍ എന്നീ ചിത്രങ്ങളൊരുക്കി.


Click it and Unblock the Notifications











