വിനയ് ഫോര്‍ട്ടിന്റെ കാലം തെളിഞ്ഞു

By Nirmal Balakrishnan

പ്രേമം എന്ന സിനിമ നിവിന്‍ പോളിയുടെ മാര്‍ക്കറ്റ് വാല്യു ഉയര്‍ത്തിയെങ്കില്‍ ചിത്രത്തില്‍ ഗെസ്റ്റ് ലക്ചററെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ടിന്റെയും നല്ലകാലം തെളിഞ്ഞു. വിനയിനെ നായകനാക്കി ഒത്തിരി ചിത്രങ്ങളാണ് മലയാളത്തില്‍ ഒരുങ്ങുന്നത്. വിനയ് ഫുള്‍ടൈം കോമഡി അവതരിപ്പിക്കുന്ന ചിത്രമാണ് ഹലോ നമസ്‌തേ. എഫ്എം ചാനലിലെ ജോക്കിയായിട്ടാണ് വിനയ് അഭിനയിക്കുന്നത്. കൂടെ 1983 എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത സന്‍ജു ശിവറാമുമുണ്ട്. മലയാളത്തിലെ പുതിയൊരു കൂട്ടുകെട്ടാണിതില്‍ പിറക്കാന്‍ പോകുന്നത്.

കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ ജയന്‍ കെ. നായരാണു സംവിധാനം. ഭാവനയും മിയയുമാണു നായികമാര്‍. മുകേഷ്, ലാല്‍, നെടുമുടി, കെപിഎസി ലളിത, മുത്തുമണി എന്നിവരാണു മറ്റു പ്രധാന താരങ്ങള്‍.

vinay-fort

തട്ടീംമുട്ടീം മുന്നോട്ടുപോകുന്ന എഫ്എം നടത്തുന്നവ മാധവ്, ജെറി എന്നിവരെയാണ് വിനയ് ഫോര്‍ട്ടും സന്‍ജുവും അവതരിപ്പിക്കുന്നത്. അവരുടെ ജീവിതത്തിലേക്കു കടന്നുവരുന്ന നീരജയും റീനുവുമായി ഭാവനയും മിയയും അഭിനയിക്കുന്നു.

ഷെറിസംവിധാനം ചെയ്യുന്ന ഗോഡ് സേ ആണ് വിനയ് നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം. ലാല്‍ ആണ് ഇതിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. തിരക്കഥ ഒരുക്കുന്നത് ടി.എന്‍. പ്രകാശും. പ്രകാശ് മാത്യു സംവിധാനം ചെയ്ത ഷട്ടറിലൂടെയാണ് വിനയ് ഫോര്‍്ട്ട് മലയാളികള്‍ അറിയുന്നതാരമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X