ടൊവിനോയും പിഷാരടിയും മിണ്ടാതെ പോയോ? അന്ന് സംഭവിച്ചതിനെക്കുറിച്ച് വിനയ് ഫോര്‍ട്ട് പറയുന്നത്? കാണൂ!
സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ മകളുടെ മാമോദീസ അടുത്തിടെയായിരുന്നു കഴിഞ്ഞത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയായി നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ടൊവിനോ തോമസ്, രമേഷ് പിഷാരടി, നസ്രിയ, പൊന്നമ്മ ബാബു, വിനയ് ഫോര്‍ട്ട് തുടങ്ങി നിരവധി പേരാണ് ചടങ്ങിനെത്തിയത്. അല്‍ഫോണ്‍സിന്റെ മകളെ കൊഞ്ചിച്ച് നില്‍ക്കുന്ന നസ്രിയയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സകുടുംബമാണ് വിനയ് ഫോര്‍ട്ട് ചടങ്ങിലേക്കെത്തിയത്. അദ്ദേഹത്തെ മറ്റ് താരങ്ങളൊന്നും ഗൗനിച്ചില്ലെന്ന തരത്തിലുള്ള കമന്റുകളും പ്രചരിച്ചിരുന്നു. വീഡിയോ കണ്ടതിന് പിന്നാലെയായാണ് ആരാധകര്‍ ടൊവിനോയേയും രമേഷ് പിഷാരടിയേയും വിമര്‍ശിച്ചത്.
ഇത്രയ്ക്ക് അഹങ്കാരം പാടില്ലെന്നും സഹപ്രവര്‍ത്തകനെ കാണുമ്പോള്‍ സംസാരിക്കാറില്ലേ എന്നുമൊക്കെയായിരുന്നു ആരാധകര്‍ ചോദിച്ചത്. ഇവരുടെ പ്രവര്‍ത്തി ശരിയായില്ലെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്. എന്നാല്‍ അന്ന് അതായിരുന്നില്ല അവിടെ സംഭവിച്ചതെന്ന് വിനയ് ഫോര്‍ട്ട് പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വീഡിയോ പ്രചരിച്ചതായി അറിഞ്ഞുവെന്നും വീഡിയോയില്‍ കാണുന്ന തരത്തിലുള്ള യാതൊന്നും അവിടെ സംഭവിച്ചിരുന്നില്ലെന്നും വിനയ് ഫോര്‍ട്ട് പറയുന്നു.

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വീഡിയോ
അല്‍ഫോണ്‍സ് പുത്രന്റെ മകളുടെ മാമോദീസ ചടങ്ങിനിടയിലെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. താരങ്ങളെല്ലാം എത്തുന്നതും മകളെ കൊഞ്ചിക്കുന്നതും താരദമ്പതികളോട് സംസാരിക്കുന്നതുമൊക്കെയായിരുന്നു വീഡിയോയില്‍ കണ്ടത്. എന്നാല്‍ അതിനിടയിലാണ് വിനയ് ഫോര്‍ട്ട് എത്തിയപ്പോള്‍ സഹതാരങ്ങളാരും മൈന്‍ഡ് ചെയ്തില്ലെന്ന തരത്തിലുള്ള വീഡിയോയും പ്രചരിച്ചത്. ആ വീഡിയോയെച്ചൊല്ലിയുള്ള വാസ്തവം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍.

ടൊവിനോയും പിഷാരടിയും
ടൊവിനോ തോമസും രമേഷ് പിഷാരടിയും വിനയ് ഫോര്‍ട്ടിനെ കണ്ടതായി നടിച്ചില്ലെന്നായിരുന്നു പലരും പറഞ്ഞത്. മറ്റ്് താരങ്ങളുമായൊക്കെ സംസാരിക്കുന്നതിന്റെ ദൃശ്യം വീഡിയോയിലുണ്ടായിരുന്നു. എന്നാല്‍ വിനയ് വന്നപ്പോള്‍ ആരും അടുത്തേക്ക് പോവുന്നതോ സംസാരിക്കുന്നതോ കാണാതോടെയാണ് ആരാധകരും ഇത് സത്യമാണെന്ന് കരുതിയത്. എന്നാല്‍ അതായിരുന്നില്ല അവിടെ സംഭവിച്ചതെന്ന് വിനയ് പറയുന്നു.

വിനയ് ഫോര്‍ട്ടിനെ കണ്ട ഭാവം നടിച്ചില്ല?
എന്തുകൊണ്ടാണ് വിനയ് ഫോര്‍ട്ടിനെ അവഗണിക്കുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ഇ്‌നന് കാണുന്ന അവസ്ഥയിലേക്ക് താങ്കള്‍ എങ്ങനെ എത്തിയെന്ന മറക്കരുതെന്നും ഇത്രയ്ക്ക് അഹങ്കാരം പാടില്ലെന്ന തരത്തിലുമൊക്കെയായിരുന്നു കമന്റുകള്‍. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ രമേഷ് പിഷാരടിയും ടൊവിനോയും വലിയ അപരാധമാണ് ചെയ്ത്‌തെന്നായിരുന്നു പലരും പറഞ്ഞത്. എന്നാല്‍ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരും തയ്യാറായിരുന്നില്ല.

കണ്ടു, സംസാരിച്ചു
അവിടെ വെച്ച് തങ്ങള്‍ കാണുകയും സംസാരിക്കുകയും ചെയ്തതിന് ശേഷമുള്ള രംഗങ്ങളാണ് വീഡിയോയില്‍ കാണുന്നത്. അത് ഒരും ആംഗിളില്‍ നിന്നും ഷൂട്ട് ചെയ്ത് തെറ്റിദ്ധാരണ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ എടുത്ത വീഡിയോയാണ്. കേവലമൊരു തമാശയായേ താനത് കരുതിയിരുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞ ദിവസം ടൊവിനോയെ കണ്ടപ്പോഴാണ് കാര്യം ഗുരുതരമാണെന്ന് മനസ്സിലായത്.

ടൊവിനോയ്‌ക്കെതിരെ കൊലവിളി
ആ വീഡിയോയുടെ പേരില്‍ ടൊവിനോയ്ക്ക് ധാരാളം ഹേറ്റ് മെസ്സേജുകള്‍ ലഭിക്കുന്നുണ്ടെന്നറിഞ്ഞു. വളരെയധികം വിഷമമുണ്ടാക്കുന്ന കാര്യമാണത്. ആ വീഡിയോ ഉണ്ടാക്കാന്‍ ക്രിയേറ്റിവിറ്റി കാണിച്ച ചേട്ടനോട് ഒന്നേ പറയാനുള്ളൂ. എത്രയും പെട്ടെന്ന് ആ വീഡിയോ ഡിലീറ്റ് ചെയ്യുക. എന്റെ സുഹൃത്തുക്കള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുക, ഇതായിരുന്നു വിനയ് പറഞ്ഞത്.

വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്
വര്‍ഷങ്ങളായി തങ്ങള്‍ സുഹൃത്തുക്കളാണ്. ആ വീഡിയോയില്‍ കണ്ട കാര്യങ്ങളൊന്നും സത്യമല്ല, ആരാധകരോട് ഇതേ പറയാനൂള്ളൂവെന്നും വിനയ് പറഞ്ഞതോടെയാണ് വീഡിയോയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാര്യം വ്യക്തമായത്. താരങ്ങള്‍ തമ്മില്‍ അടുത്ത സൗഹൃദത്തിലാണ്. സിനിമയ്ക്കപ്പുറത്ത് അടുത്ത സൗഹൃദമാണ് എല്ലാവരും സൂക്ഷിക്കുന്നത്. എന്നാല്‍ ആരാധകര്‍ക്ക് പലപ്പോഴും ഇത് ബോധ്യമാവാറില്ല. ഇത്തരത്തിലുള്ള വീഡിയോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് കൂടി ആരാധകലോകം അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നാണ് വിനയ് ഫോര്‍ട്ടിന്റെ ലൈവ് കണ്ടവര്‍ പറയുന്നത്.
വീഡിയോ കാണാം
വിനയ് ഫോര്‍ട്ടിന്റെ ലൈവ് വീഡിയോ കാണാം.


Click it and Unblock the Notifications











