വിനയപ്രസാദ് തന്നെയാണോ ഇത്? ഇത്രയും നന്നായി പാടുമായിരുന്നോ? വീഡിയോ കണ്ട് കണ്ണ് തള്ളിയെന്ന് ആരാധകര്‍!

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരങ്ങളിലൊരാളാണ് വിനയപ്രസാദ്. വിടര്‍ന്ന കണ്ണുകളുമായി വെള്ളിത്തിരയിലേക്കെത്തിയ താരത്തിന് തുടക്കം മുതലേ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി നിറഞ്ഞുനിന്നിരുന്ന താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മണിച്ചിത്രത്താഴില്‍ ശ്രീദേവിയായി ഗംഭീര പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. സിനിമയില്‍ മാത്രമല്ല സീരിയലിലും സജീവമാണ് താരം. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു.

അഭിനേത്രിയെന്ന നിലയില്‍ തിളങ്ങി നിന്നിരുന്ന വിനയപ്രസാദിന്റെ പാട്ടാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പൊതുവേദിയില്‍ എസ്പി ബാലസുബ്രഹ്മണ്യത്തിനൊപ്പമാണ് താരം ഗാനം ആലപിക്കുന്നത്. കന്നഡ ഗാനമാണ് ഇരുവരും ചേര്‍ന്നാലപിക്കുന്നത്. മുന്‍പൊന്നും ഇവരുടെ ഗാനം കേട്ടിരുന്നില്ലെന്നും ശരിക്കും ഞെട്ടിച്ചുവെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വീഡിയോ വൈറലായി മാറിയിരുന്നു. വളരെയധികം ആസ്വദിച്ച് ഗാനം ആലപിക്കുകയാണ് ഇവര്‍.

Vinaya Prasad

1994 ല്‍ റിലീസ് ചെയ്ത കന്നഡ സിനിമയായ സാമ്രാട്ടിലെ നിംകടേ സാമ്പാര്‍ എന്ന ഗാനമാണ് വിനയപ്രസാദ് ആലപിച്ചത്. അവര്‍ തന്നെ അഭിനയിച്ച സിനിമയിലെ ഗാനമായിരുന്നു ആലപിച്ചത്. നിരവധി പേരാണ് ഗാനത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ഗാനം കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X