»   » ബുദ്ധി കല്പനയുടേത്, നടപ്പിലാക്കിയത് വിനയന്‍, ഒടുവില്‍ പൃഥ്വിരാജിനെതിരായ വിലക്ക് പൊളിഞ്ഞു!!!

ബുദ്ധി കല്പനയുടേത്, നടപ്പിലാക്കിയത് വിനയന്‍, ഒടുവില്‍ പൃഥ്വിരാജിനെതിരായ വിലക്ക് പൊളിഞ്ഞു!!!

Posted By:
Subscribe to Filmibeat Malayalam

മലയള സിനിമ സംഘടനയില്‍ വിലക്കിന് കുറവൊന്നും ഇല്ല. സംഘടനകള്‍ രൂപം കൊണ്ട കാലം മുതല്‍ ഔദ്യോഗികവും അനൗദ്യോഗികവുമായ വിലക്കുകള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. ഒമ്പത് വര്‍ഷത്തോളം നീണ്ട വിലക്കിനതിരെ ഒറ്റയ്ക്ക് പൊരുതി വിജയം നേടിയ വ്യക്തിയാണ് സംവിധായകന്‍ വിനയന്‍.

ജഗന്നാഥന്‍, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ക്ക് പിന്നാലെ വീണ്ടും അധോലോക നായകനായി മോഹന്‍ലാല്‍!

സ്വന്തം കാര്യത്തില്‍ മാത്രമല്ല, മറ്റൊരു വിലക്കും വിനയന്‍ തന്റെ തന്ത്ര പരമായ നീക്കം കൊണ്ട് പൊളിച്ചിട്ടുണ്ട്. പൃഥ്വിരാജിനെ സംഘടന വിലക്കിയ സമയത്ത് അത് പൊളിച്ചത് വിനയന്‍ ആയിരുന്നെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. അത് എങ്ങനെയായിരുന്നെന്ന് വിനയന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

വിലക്കിന് കാരണം വിനയന്‍

പൃഥ്വിരാജിന് വിലക്ക് വരാനും കാരണം വിനയന്‍ ആയിരുന്നു എന്നത് യാദൃശ്ചീകം. വിനയന്റെ സിനിമകളില്‍ താരങ്ങള്‍ സഹകരിക്കാന്‍ പാടില്ല എന്ന വിലക്ക് നിലനില്‍ക്കുന്ന സമയത്തായിരുന്നു ഇതിനെ എതിര്‍ത്ത് പൃഥ്വിരാജ് സത്യം എന്ന ചിത്രത്തില്‍ അഭിനയിച്ചത്. നേരത്തെ ചിത്രത്തിന് പൃഥ്വിരാജ് വാക്ക് നല്‍കിയിരുന്നു. വാക്ക് മാറ്റാന്‍ പറ്റില്ലെന്നായിരുന്നു പൃഥ്വിയുടെ നിലപാട്.

പൃഥ്വിരാജിനും വിലക്ക്

സംഘടനയുടെ തീരുമാനത്തെ എതിര്‍ത്ത പൃഥ്വിരാജിനും സംഘടനയുടെ വിലക്ക് ഉണ്ടായി. പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ മറ്റ് താരങ്ങള്‍ക്കൊന്നും അനുവാദമില്ലായിരുന്നു. അത്ഭുതദ്വീപ് എന്ന സിനിമയില്‍ പൃഥ്വിരാജ് നയകനായി എത്തിയാല്‍ അഭിനയിക്കാന്‍ സംഘടന അനുവദിക്കില്ലെന്ന് ജഗതി ശ്രീകുമാര്‍ പോലും പറഞ്ഞു.

അത്ഭുത ദ്വീപ് ഉണ്ടായത്

പക്രു എന്ന അജയകുമാര്‍ പറഞ്ഞ ഒരു ആശയത്തില്‍ നിന്ന് രൂപപ്പെട്ടതാണ് ഈ അത്ഭുത ദ്വീപ് എന്ന സിനിമയുടെ ആശയം. ചിത്രത്തിലെ നായകനായി തന്റെ മനസില്‍ പൃഥ്വിരാജ് ആയിരുന്നു. ചിത്രത്തിലേക്ക് ആദ്യം വിളിക്കുന്നത് ജഗതിയെയാണ് ആദ്യം വിളിക്കുന്നത്. പൃഥ്വിരാജിന് വിലക്കുള്ള കാര്യം അദ്ദേഹം ചൂണ്ടിക്കാണിച്ചതായും വിനയന്‍ പറയുന്നു.

കല്പനയുടെ ബുദ്ധി

പൃഥ്വിരാജിനെ നായകനാക്കാനിരുന്ന ചിത്രത്തില്‍ പക്രുവാണ് നായകന്‍ എന്ന് പുറത്ത് പറഞ്ഞാല്‍ മതിയെന്ന് പറയുന്നത് കല്പനയായിരുന്നു. അതിന്‍ പ്രകാരം പക്രുവാണ് നായകന്‍ എന്ന രീതിയില്‍ മറ്റ് താരങ്ങളേക്കൊണ്ട് കരാര്‍ ഒപ്പു വയ്പ്പിച്ചു.

വിലക്ക് പൊളിഞ്ഞു

പിന്നീടാണ് ചിത്രത്തിലെ നായകന്‍ പൃഥ്വിരാജാണ് എന്ന് പ്രഖ്യാപിക്കുന്നത്. എന്നാല്‍ കാരാര്‍ നേരത്തെ ഒപ്പുവച്ചതിനാല്‍ മറ്റ് താരങ്ങള്‍ക്ക് അതില്‍ നിന്നും പിന്മാറാനും സാധിച്ചില്ല. അങ്ങനയെയായിരുന്നു പൃഥ്വിരാജിനെതിരായ സംഘടനകളുടെ വിലക്ക് പൊളിക്കുന്നതെന്നും വിനയന്‍ പറയുന്നത്.

വിനയന്‍ പുതിയ ചിത്രം

ഒമ്പത് വര്‍ഷത്തോളം സംഘടനകളുടെ വിലക്കിലായിരുന്ന വിനയന്റെ വിലക്ക് നീങ്ങിയിരിക്കുകയാണ്. വീണ്ടും അമ്മയിലെ താരങ്ങള്‍ വിനയന്‍ ചിത്രത്തിനായി ഒന്നിക്കുകയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ. കലാഭവന്‍ മണിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

English summary
Vinaya's brilliant play fails the ban against Prithviraj.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam