ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സില്‍ വിനായകന്റെ പാട്ടും! തുറന്നുപറഞ്ഞ് നടന്‍! കാണൂ

By Midhun Raj

ഫഹദ് ഫാസിലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ട്രാന്‍സ്. അന്‍വര്‍ റഷീദ് ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന സിനിമയില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയുന്നു. അതേസമയം ചിത്രത്തില്‍ വിനായകന്റെ ഒരു പാട്ടും ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വിനായകന്‍ തന്നെയായിരുന്നു ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ട്രാന്‍സില്‍ വിനായകന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ഒരു ഗാനം ആയിരിക്കും ഉണ്ടാവുക. മുന്‍പ് രാജീവ് രവി ചിത്രമായ കമ്മട്ടിപ്പാടത്തിനു വേണ്ടിയും വിനായകന്‍ ഒരു പാട്ട് ഒരുക്കിയിരുന്നു. പുഴു പുലികള്‍ എന്നു തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കമ്മട്ടിപ്പാടത്തിന് ശേഷമാണ് രണ്ടാമത്തെ ഗാനവുമായി നടന്‍ എത്തുന്നത്.

trance

പാട്ടിന് പുറമെ ട്രാന്‍സില്‍ ഒരു പ്രധാന കഥാപാത്രമായും വിനായകന്‍ എത്തുന്നുണ്ട്. തൊട്ടപ്പനാണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വിനായകനൊപ്പം റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചുപ്രേമന്‍, പോളി വില്‍സണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X