»   » ദേശീയ അവാര്‍ഡില്‍ വിനായകന്‍ പിന്തള്ളപ്പെട്ടത് ഇക്കാരണത്താല്‍, അവസാന നിമിഷത്തിലെ വോട്ടിങ്ങ് ??

ദേശീയ അവാര്‍ഡില്‍ വിനായകന്‍ പിന്തള്ളപ്പെട്ടത് ഇക്കാരണത്താല്‍, അവസാന നിമിഷത്തിലെ വോട്ടിങ്ങ് ??

By: Nihara
Subscribe to Filmibeat Malayalam

സംസ്ഥാന തലത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ വിനായകന്‍ ദേശീയ തലത്തില്‍ തഴഞ്ഞതിനെക്കുറിച്ച് പല തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. പൊതുവില്‍ മലയാള സിനിമയ്ക്ക് മികച്ച നേട്ടമാണെങ്കിലും വിനായകന്റെ കാര്യത്തില്‍ പലര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ കമ്മട്ടിപ്പാടത്തിനോ വിനായകനോ പുരസ്‌കാരം ലഭിച്ചില്ല. മഹേഷിന്റെ പ്രതികാരത്തെ മികച്ച ചിത്രമായും തിരക്കഥാകൃത്തിനും പുരസ്‌കാരം ലഭിക്കുകയും ചെയ്തു.

സംസ്ഥാന തലത്തില്‍ അംഗീകരിക്കപ്പെട്ട പല ചിത്രങ്ങളും ദേശീയ തലത്തിലെത്തുമ്പോള്‍ പിന്തള്ളപ്പെടുന്നത് സ്വാഭാവികമാണ്. പ്രാദേശിക ഭാഷകളിലുമായി 344 ല്‍ അധികം ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്.

വിനായകന്‍ പരിഗണിക്കപ്പെടാതെ പോയതിന് പിന്നിലെ കാരണം

മികച്ച സഹനടനുള്ള പട്ടികയില്‍ അവസാന റൗണ്ടുവരെ വിനായകന്റെ പേരുണ്ടായിരുന്നുവെന്നാണ് ദേശീയ അവാര്‍ഡ് സമിതിയില്‍ അംഗമായിരുന്ന പ്രിയദര്‍ശന്‍ പറഞ്ഞത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

മത്സരത്തില്‍ രണ്ടു വോട്ട് കുറഞ്ഞു

ദേശീയ അവാര്‍ഡ് സാധ്യതാ പട്ടികയില്‍ വിനായകന്‍റെ പേരും ഉണ്ടായിരുന്നു. അവസാനവ ഘട്ട വോട്ടെടുപ്പിലാണ് താരം പുറത്തായത്. നടന്‍ മനോജ് ജോഷിയും വിനായകനും തമ്മിലായിരുന്നു മത്സരം. വോട്ടെടുപ്പ് നടന്നപ്പോള്‍ രണ്ടു വോട്ടുകള്‍ കുറഞ്ഞു പോയതിനാലാണ് വിനായകന്‍ പിന്തള്ളപ്പെട്ടു പോയത്.

അവസാന പരിഗണനയിലെത്തിയ രണ്ടുപേര്‍

മോഹന്‍ലാലും അക്ഷയ് കുമാറുമാണ് ദേശീയ പുരസ്‌കാര നിര്‍ണ്ണയത്തിന്റെ അന്തിമ പട്ടികയിലെത്തിയത്. ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വെച്ച ഇരുവര്‍ക്കും പുരസ്‌കാരം നല്‍കാന്‍ സമിതി തീരുമാനിക്കുകയായിരുന്നു.

അവാര്‍ഡിനെ സുന്ദരമാക്കിയ വിനായകന്‍

വിനായകനെ അളക്കാനുള്ള അളവുകോലല്ല അവാര്‍ഡെന്നും അവാര്‍ഡിനെ സുന്ദരമാക്കിയ ആളാണ് താരമെന്നും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ഫേസ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.

English summary
Here is the reason behind why Vinayakan rejected from the National Award.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam