twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവിതം ഒന്നേയുള്ളൂ.. അത് സാറയ്ക്ക് വേണ്ടിയാ!! ഞെട്ടിച്ച വിനായകൻ, തൊട്ടപ്പൻ ട്രെയിലർ

    |

    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനായകൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തൊട്ടപ്പൻ. ജൂൺ 5 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. തൊട്ടപ്പനിലെ ട്രെയിലർ പുറത്ത്. വിനായകന്റെ ഗംഭീര അഭിനയ പ്രകടനമാണ് ട്രെയിലറിലെ പ്രധാന ഹൈലൈറ്റ്. കഴിഞ്ഞ ദിവസം പുറത്തു വന്ന ടീസറിലെ രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

    thottappan

    എനിക്ക് മുടി കിളിർത്തു!! പക്ഷേ കണ്‍പീലിയും പുരികവും ... ക്യാന്‍സറിനോടുളള പോരാട്ടത്തെ കുറിച്ച്  മമ്മൂക്കയുടെ മേരി ടീച്ചര്‍എനിക്ക് മുടി കിളിർത്തു!! പക്ഷേ കണ്‍പീലിയും പുരികവും ... ക്യാന്‍സറിനോടുളള പോരാട്ടത്തെ കുറിച്ച് മമ്മൂക്കയുടെ മേരി ടീച്ചര്‍

    അച്ഛനും മകളും തമ്മിലുളള ആത്മബന്ധത്തിന്റെ ചുറ്റിപ്പാറ്റിയാണ് തൊട്ടപ്പൻ മുന്നോട്ട് പോകുന്നത്. വിനായകനോടൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച് റോഷനും ട്രെയിലറിൽ തിളങ്ങിട്ടുണ്ട്. കമ്മട്ടിപ്പാടത്തിന് ശേഷം വിനയാകന്റെ ശക്തമായ മറ്റൊരു കഥാപാത്രമായിരിക്കും തൊട്ടപ്പനിലേത് .

    എന്റെ സംഗീതത്തിന്റെ അവകാശം എനിക്ക് മാത്രം!!  അപ്പോൾ എനിക്കും  പണം  കിട്ടണം...  നിലപാട് വ്യക്തമാക്കി ഇളയരാജഎന്റെ സംഗീതത്തിന്റെ അവകാശം എനിക്ക് മാത്രം!! അപ്പോൾ എനിക്കും പണം കിട്ടണം... നിലപാട് വ്യക്തമാക്കി ഇളയരാജ

    കിസ്മത്തിനു ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുതുമുഖ നടി പ്രിയംവദയാണ് നായികയായി എത്തുന്നത്. റോഷൻ മാത്യൂ, മനോജ് കെ ജയൻ, കൊച്ചു പ്രേമൻ, പോളി വിൽസൺ, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണയുടെ കഥയാണ് തൊട്ടപ്പൻ. പിഎസ് റഫീക്കാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഛായാഗ്രാഹണം സുരേഷ് രാജൻ, സംഗീതം -ഗിരീഷ് എം ലീല.

    English summary
    Vinayakan movie Thottappan Official Trailer out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X