വിനായകനും കൊച്ചിയിലെ അടിപൊളി മച്ചാന്‍മാരും എത്തുന്നു; സംവിധാനം ഷാനവാസ് ബാവക്കുട്ടി

ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും വിനായകന്‍ എന്ന നടനെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയിലേക്ക് വരിക രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപാടം എന്ന ചിത്രമാണ്. തൊലിയുടെ നിറമോ ആകാര സൗകുമാര്യമോ അല്ല ഒരു നടനെ വിലയിരുത്താനുള്ള ഉപാധികളെന്ന് തെളിയിക്കുന്നതായിരുന്നു ചിത്രത്തില്‍ വിനായകന്‍ ചെയ്ത ഗംഗ എന്ന കഥാപാത്രം. ചിത്രത്തിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നെങ്കിലും പ്രേക്ഷകരുടെ മുഴുവന്‍ കൈയ്യടിയും ലഭിച്ചത് ഗംഗ എന്ന കഥാപാത്രത്തിനായിരുന്നു.

vinayakan

കമ്മട്ടിപാടത്തിനുശേഷം നിരവധി ചിത്രങ്ങളില്‍ വിനായകന്‍ തിളങ്ങി. ഇപ്പോഴിതാ വിനായകന്‍ നായകനായി എത്തുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഷാനവാസ് കെ ബാവക്കുട്ടിയുടെ പുതിയ ചിത്രത്തിലാണ് വിനായകന്‍ നായകനാവുന്നത്. കിസ്മത്ത് പുറത്തിറങ്ങി രണ്ടു വര്‍ഷം തികയുവന്ന ദിവസത്തിലായിരുന്നു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഷാനവാസ് നടത്തിയത്.

ഒക്ടോബര്‍ 13ന് സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കും. സിനിമയുടെ പേരും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും അടുത്ത ദിവസങ്ങളില്‍ പുറത്തിറങ്ങും. റോഷന്‍ മാത്യൂ, ലാല്‍,മനോജ് കെ ജയന്‍,ദിലീഷ് പോത്തന്‍,രഘുനാഥ് പാലേരി, സുനില്‍ സുഖദ,ബിനോയ് നമ്പാല തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പുതുമുഖം പ്രിയംവദയാണ് വിനായകന്റെ നായികയായി എത്തുന്നത്.

new film

ഫ്രാന്‍സിസ്സ നൊറോഹയുടെ കഥയ്ക്ക് പി എഫ് മാത്യൂസ് ആണ് തിരക്കഥ ഒരുക്കുന്നത്. വിനായകനും ലീല എല്‍ ഗിരിക്കുട്ടനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. പശ്ചാത്തല സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.അന്‍വര്‍ അലി, അജീഷ് ദാസന്‍,പി.എസ് റഫീക്ക് എന്നിവരുടേതാണ് ഗാനരചന. സുരേഷ് രാജന്‍ ഛായാഗ്രഹണവും എഡിറ്റിങ്ങ് ജിതിന്‍ മനോഹറും നിര്‍വ്വഹിക്കും. പട്ടം സിനിമ കമ്പനിയുടെ ദേവദാസ് കാടഞ്ചേരിയും,ശൈലജ മണികണ്ഠനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X