»   » വിക്രം ചിത്രത്തില്‍ വില്ലനായി വിനായകന്‍ എത്തുന്നു? ഇത് പൊളിക്കുമെന്ന് ആരാധകര്‍! കാണാം

വിക്രം ചിത്രത്തില്‍ വില്ലനായി വിനായകന്‍ എത്തുന്നു? ഇത് പൊളിക്കുമെന്ന് ആരാധകര്‍! കാണാം

Written By:
Subscribe to Filmibeat Malayalam

സൂപ്പര്‍ താരം വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധ്രുവനച്ചത്തിരം. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് വിക്രം ഈ ചിത്രത്തിലെത്തുന്നത്. ഒരു സ്‌പൈ ത്രില്ലറായാണ് സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. വിക്രം- ഗൗതം മേനോന്‍ കൂട്ടുക്കെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ധ്രുവനച്ചത്തിരം. കരിയറില്‍ വ്യത്യസ്ഥ ചിത്രങ്ങള്‍ കൂടുതലായി ചെയ്തിട്ടുളള താരത്തിന്റെ മറ്റൊരു സ്‌പെഷ്യല്‍ ചിത്രമായിരിക്കുമിതെന്നാണ് ആരാധകര് പ്രതീക്ഷിക്കുന്നത്. റൊമാന്റിക് ചിത്രങ്ങള്‍ ധാരാളമായി ഒരുക്കിയിട്ടുളള സംവിധായകന്റെ ഈ ചിത്രം എങ്ങനെയായിരിക്കുമെന്നതിന്റെ കാത്തിരിപ്പിലാണ് ആരാധകര്‍.

മഹാനടിയിലെ കീര്‍ത്തിയുടെ വസ്ത്രങ്ങള്‍ നെയ്യാനായി ചെലവഴിച്ചത് ഇത്രയും കാലം! കാണാം


ചിത്രത്തില്‍ രാധിക ശരത് കുമാര്‍, സിമ്രാന്‍,ദിവ്യദര്‍ശിനി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. വിക്രമിന്റൈ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഈ വര്‍ഷത്തെ വലിയ റിലീസുകളിലൊന്നാണ് ധ്രുവനച്ചത്തിരം. ഐശ്വര്യ രാജേഷ്,റിതു വര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ വിക്രമിന്റെ നായികമാരായി എത്തുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഒണ്‍ട്രാഗ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്ന ചിത്രത്തെ സംബന്ധിച്ച് പുതിയൊരു റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്.


vikram vinayakan

ധ്രുവനച്ചത്തിരത്തില്‍ വിക്രമിന്റെ വില്ലനാവുന്നത് വിനായകന്‍ ആണെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യാഗിക സ്ഥിരീകരണം നടത്താന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ ചിത്രത്തിലെ വില്ലന്റെ പ്രകടനത്തില്‍ വിക്രം സന്തുഷ്ടനാണെന്നും വില്ലന്‍ ആരാണെന്നുളള വിവരം പുറത്തുവിടരുതെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഗൗതം മേനോന്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ചിത്രത്തിലെ വില്ലന്‍ വിനായകന്‍ ആണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതിനു മുന്‍പ് വിശാലിന്റെ തിമിര്, ധനുഷിന്റെ മരിയാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വിനായകന്‍ അഭിനയിച്ചിരുന്നു.


പ്ലാവിലെങ്ങാനും തൊട്ടാല്‍ അവന്റെ കഴുത്ത് ഞാന്‍ വെട്ടും: വൈറലായി സുരാജിന്റെ ഡയലോഗ്! കാണാം


തമിഴിലെ തരംഗം മലയാളത്തിലും ആവര്‍ത്തിക്കാന്‍ നയന്‍സ് എത്തുന്നു: കാണാം

English summary
vinayakan to play villain in vikram's dhruvanachathiram?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X