ഈമയൗവിനു ശേഷം വിനായകനും ദിലീഷ് പോത്തനും വീണ്ടും! തൊട്ടപ്പന്റെ പുതിയ പോസ്റ്റര്‍ പുറത്ത്! കാണൂ
വിനായകന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് തൊട്ടപ്പന്‍. കിസ്മത്ത് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
തൊട്ടപ്പനില്‍ വിനായകനൊപ്പം ദിലീഷ് പോത്തനും പ്രാധാന്യമുളള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിനായകനെയും ദിലീഷ് പോത്തനെയും കാണിച്ചുകൊണ്ടുളള ഒരു പോസ്റ്ററായിരുന്നു ഇറങ്ങിയിരുന്നത്. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയാണ് തൊട്ടപ്പന്‍.

പി എസ് റഫീക്കാണ് സിനിമയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത്. പുതുമുഖ നടിയാണ് സിനിമയിലെ നായിക. മനോജ് കെ ജയന്‍,കൊച്ചു പ്രേമന്‍,പോളി വില്‍സണ്‍, റോഷന്‍ മാത്യു തുടങ്ങിയവരും സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
സുരേഷ് രാജന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ജിതിന്‍ മനോഹറാണ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നത്. ഗിരീഷ് എം ലീല കുട്ടനാണ് സംഗീതമൊരുക്കുന്നത്. പശ്ചാത്തല സംഗീതം ജസ്റ്റിന്‍. കിസ്മത്ത് ഇറങ്ങി രണ്ടു വര്‍ഷത്തിന് ശേഷമാണ് ഷാനവാസ് ബാവക്കുട്ടി പുതിയ സിനിമയുമായി എത്തുന്നത്.


Click it and Unblock the Notifications











