കായലേ കായലേ...! സിത്താരയുടെ ആലാപനത്തില്‍ തൊട്ടപ്പനിലെ ഹൃദയസ്പര്‍ശിയായ ഗാനം! കാണൂ
വിനായകന്റെതായി തിയ്യേറ്ററുകളിലേക്ക് എത്തിയ എറ്റവും പുതിയ ചിത്രമാണ് തൊട്ടപ്പന്‍. കിസ്മത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത സിനിമ ഈദിനായിരുന്നു തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടാണ് മുന്നേറുന്നത്. സിനിമ പ്രദര്‍ശനം തുടരുന്നതിനിടെ പുതിയൊരു വീഡിയോ ഗാനം കൂടി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
കായലേ എന്നു തുടങ്ങുന്ന ഗാനം സിത്താര കൃഷ്ണകുമാറാണ് ആലപിച്ചിരിക്കുന്നത്. അജീഷ് ദാസന്റെ വരികള്‍ക്ക് ലീല എല്‍ ഗിരീഷ് കുട്ടന്‍ സംഗീതമൊരുക്കിയിരിക്കുന്നു. അച്ഛനും മകളും തമ്മിലുളള ആത്മബന്ധത്തിന്റെ ചുറ്റിപ്പറ്റിയാണ് തൊട്ടപ്പന്‍ മുന്നോട്ട് പോകുന്നത്. വിനായകനൊപ്പം ആനന്ദത്തിലൂടെ ശ്രദ്ധേയനായ റോഷന്‍ മാത്യൂവും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

കമ്മട്ടിപ്പാടത്തിനു ശേഷം ശക്തമായാരു കഥാപാത്രത്തെയാണ് വിനായകന്‍ തൊട്ടപ്പനില്‍ അവതരിപ്പിക്കുന്നത്. പുതുമുഖ നടി പ്രിയംവദ നായികയായി എത്തുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് തൊട്ടപ്പന്‍ എടുത്തിരിക്കുന്നത്.


Click it and Unblock the Notifications