തന്നോട് ആദ്യം സംസാരിച്ചത് പുരുഷൻ!! വരാൻ പറ്റില്ലെന്ന് പറഞ്ഞു, ആരോപണത്തിൽ പ്രതികരിച്ച് വിനായകൻ
മലയാളി പ്രേക്ഷരെ ഏറെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു നടൻ വിനായകനെ കുറിച്ച് ഉയർന്നു വന്ന ആരോപണം. യുവതിയോട് അപമര്യാദയായി സംസാരിച്ചുവെന്ന ആരോപണത്തിന് പ്രതികരണവുമായി വിനായകൻ രംഗത്ത്. കീബോർഡ് ജേർണലിന് നൽകിയ അഭിമുഖത്തിലാണ് വിനായകൻ വിവാദത്തിനെ കുറിച്ച് പ്രതികരിച്ചത്. തൻ ഒരു തരത്തിലുമുള്ള തെറ്റ് ചെയ്തിട്ടില്ലെന്നും ഫോൺ വിളിച്ചവരാണ് തന്നോട് അപമര്യാദയായി പെരുമാറിയതെന്നും വിനായകൻ പറഞ്ഞു.
താൻ സിനിമയിൽ എത്തിയിട്ട് 25 കൊല്ലമായി. സെറ്റിൽ ഇതുവരെ ഒരു സ്ത്രീയോട് പോലും മോശമായി സംസാരിച്ചിട്ടേ പെരുമാറിയിട്ടോ ഇല്ല. തുടർച്ചയായി പ്രകോപനം ഉണ്ടായാൽ മാത്രമേ താൻ പ്രതികരിക്കുകയുളളുവെന്നും താരം വ്യക്തമാക്കി. അന്നുണ്ടായ സംഭവത്തെ കുറിച്ച് വിനായകൻ പറഞ്ഞതിങ്ങനെ..

വിളിച്ചത് പുരുഷൻ
എന്നെ അന്ന് വിളിച്ചത് ഒരു പുരുഷനാണ്. അയാൾ എന്നെ വിളിച്ചത് ഒരു പരിപാടിയ്ക്ക് ക്ഷണിക്കാനാണ്. അതിൽ പങ്കെടുക്കാൻ പറ്റില്ലെന്ന് താൻ ആദ്യമേ പറഞ്ഞിരുന്നു. അത് അവരോട് എന്തെങ്കിലും പ്രശ്നം ഉളളതു കൊണ്ട് പറഞ്ഞതായിരുന്നില്ല. പകരം മൂന്ന് കാര്യങ്ങൾക്കായി നിന്നു കൊടുക്കില്ലെന്ന് മുൻപ് തന്നെ തീരുമാനിച്ചത് കൊണ്ടായിരുന്നു.

മൂന്ന് തവണ പറഞ്ഞു
തന്നെ വെച്ച് ഡോക്യുമെന്ററി ചെയ്യുന്നതും മാധ്യമങ്ങൾക്ക് കാശ് ഉണ്ടാക്കുന്ന പരിപാടികൾക്കും, പിന്നെ ഇത്തരത്തിലുളള ആക്ടിവിസ്റ്റുകളുടെ രാഷ്ട്രീയ പരിപാടിയ്ക്കും നിന്ന് കൊടുക്കില്ലെന്ന് മുൻപേ തീരുമാനിച്ചതായിരുന്നു.. മൂന്ന് തവണ ഇതിൽ പങ്കെടുക്കാൻ പറ്റില്ലെന്ന് താൻ മാന്യമായി അയാളോട് പറഞ്ഞിരുന്നു. ആ പരിപാടിയിൽ വരുക എന്നത് എന്റെ ബാധ്യതയായിട്ടാണ് അയാൾ സംസാരിച്ചത്.

പിന്നീട് വിളിച്ചത് സ്ത്രീ
ഇതിനു ശേഷമാണ് ആരോപണ വിധേയായ സ്ത്രീ തന്നെ വിളിച്ചത്. അവർ തന്നെ വിളിച്ചത് ഫരിപാടിയ്ക്ക് ക്ഷണിക്കാനായിരുന്നില്ല. ഞാനും നേരത്തെ ആളും തമ്മിലുളള പ്രശ്നത്തിൽ ഇടപെടാനാണ് അവർ വിളിച്ചത്. തനിയ്ക്ക് അവരെ അറിയുക പോലുമില്ല. പിന്നെ ഉണ്ടായതെന്നും താൻ പറയുന്നില്ല. കേസ് നടക്കുകയല്ലേ, നടക്കട്ടെ. കുറ്റം ചെയ്തിട്ടില്ലാത്തത് കൊണ്ട് ഒരു വക്കിലിനെ കാണുകയോ മുൻകൂർ ജാമ്യം എടുക്കുകയോ ചെയ്തിട്ടില്ലെന്നും വിനായകൻ വ്യക്തമാക്കി.

അപമര്യദയായി സംസാരിച്ചെന്ന് പരാതി
ഒരു പരിപാടിയ്ക്ക് ക്ഷണിക്കാൻ വിളിച്ചപ്പോഴാണ് വിനായകൻ അപമര്യദയായി പെരുമാറിയതെന്നായിരുന്നു യുവതിയുടെ പരാതി. ഇരുവരുടേയും സംഭാഷണം അടക്കം യുവതി കൽപറ്റ പോലീസിന് പരാതി നൽകുകയായിരുന്നു. ഫോൺ യുവതി പോലീസിൽ ഹാജരാക്കിയിരുന്നു. ഫോൺ രേഖകൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കും.

തൊട്ടപ്പൻ
വിനായകന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമായ തൊട്ടപ്പൻ മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കിസ്മത്ത് എന്ന ചിത്രത്തിനു ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണിത്. കമ്മട്ടിപ്പാടത്തിലെ ഗംഗയ്ക്ക് ശേഷം ഒരു ശക്തമായ കഥാപാത്രവുമായി വിനായകൻ എത്തിയ ചിത്രമാണിത്.


Click it and Unblock the Notifications











